HOME
DETAILS

മാരിടൈം ക്ലസ്റ്ററിനും അക്വാകൾച്ചർ പദ്ധതികൾക്കും നോർവേ സഹായം മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനം തുടങ്ങി

  
backup
October 06 2022 | 02:10 AM

%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%88%e0%b4%82-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%95


തിരുവനന്തപുരം• മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനം തുടങ്ങി. മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹിമാനും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 3.45ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് യാത്ര തിരിച്ച സംഘത്തെ നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ബാലഭാസ്‌കർ സ്വീകരിച്ചു.


നോർവേ, ഇംഗ്ലണ്ട്, വെയ്ൽസ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ലോകകേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേർക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യു.കെയിലെ വിവിധ സർവകലാശാലകളുമായി ധാരണാപത്രം ഒപ്പു വയ്ക്കും.
പതിമൂന്നാം തീയതി വരെയാണ് സന്ദർശനം. ഒക്ടോബർ ഒന്നിന് പോകാൻ നിശ്ചയിച്ചിരുന്ന യാത്ര കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.ഇന്നലെ നടന്ന ഉന്നതതല ചർച്ചയിൽ കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവേ സഹായ വാഗ്ദാനം നൽകി. 1953ൽ കൊല്ലം നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. ഇന്ത്യ – നോർവേ സഹകരണത്തിൽ കേരളം ഒരു പ്രധാനഘടകമാണെന്ന് നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ്സ് സ്‌കെജറൻ പറഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ് മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യവും ഈ മേഖലയിലെ സാങ്കേതിക സഹകരണത്തിന്റെ ആവശ്യകതയും വിശദീകരിച്ചു.


മറൈൻ അക്വാകൾച്ചർ മേഖലയിൽ കേരളവും നോർവേയും തമ്മിലുള്ള സഹകരണം കൂട്ടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ സംസാരിച്ചു.
ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ ഡോ. വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി വേണു രാജാമണി, കെ.എസ് ശ്രീനിവാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  16 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  16 days ago
No Image

ഇസ്ലാമബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  16 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  16 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  16 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  16 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  16 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  16 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  16 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  16 days ago