HOME
DETAILS

സഞ്ജു തിളങ്ങി, പക്ഷേ...

  
backup
October 07 2022 | 03:10 AM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87

ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യക്ക് പരാജയം
സഞ്ജുവിനും അയ്യരിനും അർധ സെഞ്ചുറി
ലക്‌നൗ • മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഒമ്പത് റൺസിന്റെ പരാജയം. മഴയെ തുടർന്ന് 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യയുടെ പോരാട്ടം ഒമ്പത് റൺസിനിപ്പുറം അവസാനിച്ചു. ഇന്ത്യ എട്ടു വിക്കറ്റിന് 240 റൺസെടുത്തു. അവസാന ഓവർ വരെ പൊരുതിയ സഞ്ജു 63 പന്തിൽ 86 റൺസെടുത്ത് ഇന്ത്യയുടെ നെടുംതൂണായി.
ശ്രേയസ് അയ്യരാണ് (37 പന്തിൽ 50) അർധ സെഞ്ചുറി കുറിച്ച മറ്റൊരു താരം. ഷാർദുൽ താക്കൂറും (31 പന്തിൽ 33) തിളങ്ങി. മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ബാറ്റിങ്. ദക്ഷിണാഫ്രിക്കൻ നിരയിൽ ഡേവിഡ് മില്ലർ (63 പന്തിൽ പുറത്താവാതെ 75), ഹെൻറിച്ച് ക്ലാസൻ (65 പന്തിൽ പുറത്താവാതെ 74), ക്വിന്റൺ ഡി കോക്ക് (54 പന്തിൽ 48) തിളങ്ങി.


40 ഓവറിൽ 250 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ തുടക്കത്തിൽ തന്നെ പതർച്ച നേരിട്ടു. എട്ടു റൺസ് ചേർക്കുന്നതിനിടെ ഓപണർമാരായ ശിഖർ ധവാനെയും ശുഭ്മാൻ ഗില്ലിനെയും നഷ്ടമായി. പിന്നീട് ഒത്തുചേർന്ന ഇഷൻ കിഷനും (37 പന്തിൽ 20) ഋതുരാജ് ഗെയ്ക്‌വാദും (42 പന്തിൽ 19) സൂക്ഷ്മതയോടെ കളിച്ച് ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചെങ്കിലും പദ്ധതി വിജയിച്ചില്ല. തുടർന്ന് ഒരുമിച്ച മലയാളി താരം സഞ്ജു സാംസണും ഷാർദുൽ താക്കൂറുമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.
പക്ഷേ, അവസാന ഓവറുകളിൽ ഷാർദുൽ വീണതോടെ സഞ്ജുവിന് ഒറ്റയ്ക്ക് ഇന്ത്യയെ ജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഓപണർമാരായ ജന്നിമാൻ മലാനും ക്വിന്റൺ ഡി കോക്കും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്.
ഇരുവരും ബൗളർമാരെ ശ്രദ്ധയോടെ നേരിട്ടതോടെ ആദ്യ വിക്കറ്റിൽ വീണത് 49 റൺസ്. 13ാം ഓവറിൽ മലാനെ(22) ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് താക്കൂർ ആദ്യ വിക്കറ്റ് വീഴ്ത്തി.
തുടർന്നെത്തിയ നായകൻ ടെംബ ബാവുമ(8) ഇപ്രാവശ്യവും നിറംമങ്ങി. ഇത്തവണ താരത്തെ താക്കൂർ സ്റ്റംപെടുത്തു വീഴ്ത്തി. പിന്നാലെ മാർക്രം പൂജ്യനായും മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 16 ഓവറിൽ 71 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
തുടർന്ന് ഒരുമിച്ച ഡി കോക്കും ക്ലാസനും ചേർന്നാണ് ടീമിനെ കരകയറ്റിയത്. ഡി കോക്ക് മടങ്ങിയതോടെ അപരാജിത കൂട്ടുകെട്ടുമായി ക്ലാസനും മില്ലറും അടിച്ചു തകർത്തതോടെ ദക്ഷിണാഫ്രിക്ക നാലോവറിൽ 249 റൺസിൽ പാഡഴിച്ചു.
ഷാർദുൽ താക്കൂർ രണ്ടും രവി ബിഷ്‌നോയ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  19 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  19 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  19 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  19 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  19 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  19 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  19 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago