HOME
DETAILS

മോനു മനേസറിന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം, സംഘത്തിൽ ചേരാനൊരുങ്ങി; വീഡിയോ കാൾ പുറത്ത്

  
backup
September 17, 2023 | 6:53 AM

lawrence-bishnoi-monu-manesar-video-call123

മോനു മനേസറിന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധം, സംഘത്തിൽ ചേരാനൊരുങ്ങി; വീഡിയോ കാൾ പുറത്ത്

ന്യൂഡൽഹി: പശുക്കടത്ത് ആരോപിച്ച് ജുനൈദ്, നസീർ എന്ന യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസിലെ പ്രതി ഗോരക്ഷാ തലവൻ മോനു മനേസറും, കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന വീഡിയോ കാൾ പുറത്ത്. ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ ചേരാൻ മോനു മനേസറിന് താത്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വീഡിയോ കാൾ ദൃശ്യങ്ങൾ പുറത്തുവരുന്നത്. ലോറൻസ് ബിഷ്‌ണോയ്, സഹായി രാജു ബസോഡി, മോനു മനേസർ. ഭോലു ധാന എന്നിവർ വീഡിയോ കാളിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിൽ.

ഇരുവരും തമ്മില്‍ കൈ ഉയര്‍ത്തിയും സംസാരിക്കുന്നത് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. വീഡിയോ കാള്‍ ഏത് ദിവസത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരും തമ്മില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു എന്നതിന് തെളിവാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് രണ്ടു പേര്‍ക്കൊപ്പം യാത്ര ചെയ്യുകയാണ് മോനു മനേസര്‍.

ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോലുമായും മോനു മനേസര്‍ സിഗ്‌നല്‍ ആപ്പ് വഴി ബന്ധപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുമായി ഹിന്ദുത്വ സംഘടനാ നേതാവായ മോനു മനേസര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. ജയിലില്‍ നിന്ന് തന്റെ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്ന ഗുണ്ടാനേതാവാണ് ലോറന്‍സ് ബിഷ്‌ണോയി. പഞ്ചാബ് സ്വദേശിയായി ലോറന്‍സ് ബിഷ്‌ണോയ് ഒമ്പത് വര്‍ഷമായി ജയിലിലാണ്. 2014ല്‍ രാജസ്ഥാന്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ അറസ്റ്റിലായ ലോറന്‍സ് ബിഷ്‌ണോയിയെ 2022ല്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പിന്നാലെ 2022ജൂണില്‍ ഇയാളെ പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ പ്രമുഖ ക്രിമിനല്‍ ശൃംഖലകളുമായി ചേര്‍ന്ന് അന്താരാഷ്ട്ര സിന്‍ഡിക്കേറ്റ് സ്ഥാപിച്ച ഗുണ്ടാനേതാവാണ് ലോറന്‍സ് ബിഷ്‌ണോയ്. ഇയാളുടെ സംഘത്തില്‍പ്പെട്ട പിടികിട്ടാപ്പുള്ളി ഗോള്‍ഡി ബ്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദേശരാജ്യങ്ങളില്‍ ഒളിവിലാണ്.

പശുക്കടത്ത് നടത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 15നായിരുന്നു ജുനൈദ് നസീര്‍ എന്ന യുവാക്കളെ പശുഗുണ്ട മോനു മനേസറിന്റെ സംഘം കൊലപ്പെടുത്തുന്നത്. ഇരുവരെയും തട്ടിക്കൊണ്ടുപോയ ശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ സെപ്തംബര്‍ 12ന് ഇയാളെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്യുകയും പിന്നീട് രാജസ്ഥാന്‍ പൊലിസിന് കൈമാറുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വമ്പൻ നേട്ടം കണ്മുന്നിൽ; ഓസ്‌ട്രേലിയക്കെതിരെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി സഞ്ജു സാംസൺ

Cricket
  •  12 days ago
No Image

എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി; എല്ലാ തലത്തിലും എതിര്‍ക്കുമെന്നും' സണ്ണി ജോസഫ്

Kerala
  •  12 days ago
No Image

എസ്‌.ഐ.ആര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി: മുഖ്യമന്ത്രി

Kerala
  •  12 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  12 days ago
No Image

സ്റ്റുഡന്റ് നോൾ കാർഡ്: എങ്ങനെ അപേക്ഷിക്കാം, ഏതെല്ലാം രേഖകൾ ആവശ്യമാണ്, എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും, കൂടുതലറിയാം

uae
  •  12 days ago
No Image

'ഒറ്റ തന്തയ്ക്ക് പിറന്നവന്‍ ഒരു ഫ്യൂഡല്‍ പ്രയോഗം, യോഗ്യതയായി അവതരിപ്പിക്കുന്നത് അസംബന്ധം'; സുരേഷ്‌ഗോപിയുടെ പ്രയോഗത്തിനെതിരെ വി.ശിവന്‍കുട്ടി

Kerala
  •  12 days ago
No Image

ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സഊദി; നിയമലംഘകർക്ക് പിഴയും, വാഹനം പിടിച്ചെടുക്കലുമടക്കം കനത്ത ശിക്ഷകൾ

Saudi-arabia
  •  12 days ago
No Image

ആസിഡ് ആക്രമണം വിദ്യാര്‍ഥിനിയുടെ കുടുംബം തയ്യാറാക്കിയ നാടകം, കുറ്റാരോപിതന്റെ ഭാര്യയോടുള്ള പ്രതികാരം; ഡല്‍ഹി ആസിഡ് ആക്രമണക്കേസ് വ്യാജം, പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍ 

National
  •  12 days ago
No Image

മോന്‍ ത തീവ്രചുഴലിക്കാറ്റായി; ട്രെയിനുകള്‍ റദ്ദാക്കി, വിമാനസര്‍വീസുകളിലും മാറ്റം, അതീവ ജാഗ്രതാ നിര്‍ദ്ദേശം

National
  •  12 days ago
No Image

ദുബൈയിൽ ഡ്രോൺ ഡെലിവറിക്ക് തുടക്കം; ഭക്ഷണം ഇനി പറന്നെത്തും, ആദ്യ റൂട്ട് നാദ് അൽ ഷെബ ഏരിയയിൽ

uae
  •  12 days ago