മുംബൈ-നാഗ്പൂര്‍ ഹൈവേയിലെ വേഗപരിധി 120 കിലോ മീറ്റര്‍
മുംബൈ: നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്ന മുംബൈ-നാഗ്പൂര്‍ ഹൈവേ (സമൃദ്ധി മഹാമാര്‍ഗ്) യില്‍ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 120 കിലോ മീറ്ററായി നിശ്ചയിച്ചു. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകള്‍ എന്നിവ ഹൈവേയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത്തരവിറക്കിയത്.
ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന എം വണ്‍ കാറ്റഗറി വാഹനങ്ങള്‍ക്ക് പരമാവധി 120 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം. എന്നാല്‍ ടണലുകളിലും ചുരം പാതകളിലും അനുവദനീയമായ വേഗം 100 കിലോമീറ്ററായിരിക്കും. എട്ടില്‍ കൂടുതല്‍ യാത്രക്കാരുള്ള വാഹനങ്ങളുടെ പരമാവധി വേഗം 100 കിലോമീറ്ററും ടണലുകളിലും ചുരം പാതകളിലും 80 കിലോമീറ്ററുമാണ്.
701 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-നാഗ്പൂര്‍ ഹൈവേ 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കുന്നത്. പാതയുടെ ഒന്നാം ഘട്ടമായി നാഗ്പൂര്‍-ശിര്‍ദി പാത വൈകാതെ തുറന്നുകൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."