HOME
DETAILS

ശാഫിയുടെ 'ശ്രീദേവി' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പൊലിസ് വീണ്ടെടുത്തു

  
backup
October 13, 2022 | 8:03 AM

kerala-human-sacrifice-shafi-fb-fake-account-retrieved-2022

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പൊലിസ് വീണ്ടെടുത്തു. ശ്രീദേവി എന്ന അക്കൗണ്ടാണ് വീണ്ടെടുത്തത്. 2019 മുതല്‍ ഷാഫിയും ഭഗവല്‍ സിങ്ങും തമ്മില്‍ നടന്ന ചാറ്റുകള്‍ കണ്ടെത്തി. 150ഓളം വരുന്ന ചാറ്റ് പേജുകളാണ് കണ്ടെത്തിയത്. ഷാഫി മറ്റാരോടെങ്കിലും വ്യാജ അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തിട്ടുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.

ഒരു സിദ്ധനെ കണ്ടാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ഷാഫി ശ്രീദേവിയെന്ന വ്യാജ അക്കൌണ്ടിലൂടെ ഭഗവല്‍ സിങ്ങിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് സിദ്ധനായി ഭഗവല്‍ സിങ്ങിനു മുന്‍പിലെത്തിയതും ഷാഫി തന്നെ. ഐശ്വര്യമുണ്ടാകാന്‍ നരബലി നടത്തിയാല്‍ മതിയെന്ന് ഭഗവല്‍ സിങ്ങിനോട് പറഞ്ഞു. ജൂണ്‍, സെപ്തംബര്‍ മസങ്ങളിലായി രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.

മൂന്ന് ജില്ലകളിലെ തിരോധാന കേസുകള്‍ പൊലിസ് അന്വേഷിക്കും. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ തിരോധാന കേസുകളാണ് അന്വേഷിക്കുന്നത്. ഇതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്.

അതിനിടെ മുഹമ്മദ് ഷാഫിക്ക് ലൈംഗിക വൈകൃതത്തിന് ചികിത്സ നല്‍കണമെന്ന് 2020ല്‍ പൊലിസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോലഞ്ചേരി പാങ്കോട് 74കാരിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പൊലിസ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കുന്നതെന്നും കേസ് അന്വേഷിച്ച പുത്തന്‍കുരിശ് എസ്.എച്ച്.ഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  4 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  4 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  4 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  4 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  4 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  4 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  4 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  4 days ago
No Image

വടകരയിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥി മരിച്ചു

Kerala
  •  4 days ago
No Image

മെസ്സിയും റൊണാൾഡോയും തമ്മിൽ എന്ത് GOAT സംവാദം? മെസ്സി എപ്പോഴും ബഹുദൂരം മുന്നിലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ

Football
  •  4 days ago