'സെനറ്റ് അംഗങ്ങളെ ഇന്നുതന്നെ പിന്‍വലിക്കണം'; കേരള വി.സിക്ക് അന്ത്യശാസനം നല്കി ഗവര്‍ണര്‍
തിരുവനന്തപുരം : കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു ഇന്ന് ഉത്തരവ് ഇറക്കണമെന്നാണ് നിര്‍ദേശം.
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഗവര്‍ണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കിയിരുന്നു. തന്റെ നിര്‍ദ്ദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവര്‍ണര്‍ അയോഗ്യരാക്കിയത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തന്നെ നാമനിര്‍ദ്ദേശം ചെയ്ത 15 പേര്‍ക്കെതിരെയാണ് നടപടി.
കഴിഞ്ഞ 11ന് കേരള സര്‍വകലാശാല വിസി വിളിച്ച സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്തതും തന്റെ നോമിനികളുമായ 15 പേരെ പിന്‍വലിക്കുന്നതായി അറിയിച്ച് ശനിയാഴ്ചയാണ് ഗവര്‍ണര്‍ വിസിക്ക് കത്തയച്ചത്. പുതിയ വിസിയെ തെരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് നിര്‍ണയ സമിതിയിലേക്കുള്ള കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്ന അംഗങ്ങള്‍ക്കെതിരെയായിരുന്നു ഗവര്‍ണറുടെ നടപടി.
സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവില്‍ ഗവര്‍ണര്‍ക്ക് പകരം അദ്ദേഹത്തിന്റെ സെക്രട്ടറി ഒപ്പുവെച്ചത് ചട്ടവിരുദ്ധമാണെന്നും ഔദ്യോഗിക അംഗങ്ങളായ 4 വകുപ്പ് മേധാവികള്‍ക്ക് ഔദ്യോഗിക തിരക്ക് മൂലമാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും വി.സി കത്തില്‍ വാദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."