സുഡാനില്‍ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; 150ഓളം പേര് കൊല്ലപ്പെട്ടു
ഖാര്‍ത്തൂം: സുഡാനിലെ ബ്ലൂ നൈല്‍ സ്റ്റേറ്റില്‍ ഗോത്രങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ദിവസത്തിനിടെ 150ഓളം പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. കലാപത്തില്‍ 86 പേര്‍ക്ക് പരുക്കേറ്റു.
ഭൂമി സംബന്ധിച്ച തര്‍ക്കമാണ് കലാപത്തിലേക്ക് നയിച്ചത്. ബ്ലൂ നൈലിന്റെ തലസ്ഥാനമായ ദമാസിനിലെ തെരുവുകളില്‍ പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുകയാണ്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി 150 പേര് മരിച്ചതായി വാദ് അല്‍ മഹി ആശുപത്രി മേധാവി അബ്ബാസ് മൂസ പഞ്ഞു.
കഴിഞ്ഞയാഴ്ച ഗോത്രവിഭാഗമായ ഹൗസയിലെ ജനങ്ങളും എതിര്‍ചേരിയില്‍ പെട്ട ഗ്രൂപ്പുകളും തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്കു പിന്നാലെയാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. തോക്കുകളുമായി ആളുകള്‍ തെരുവിലിറങ്ങുകയും വീടുകള്‍ക്ക് തീയിടുകയും ചെയ്തു.
ഏറ്റുമുട്ടല്‍ തുടരുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ സുഡാന് സേവനവിഭാഗം തലവന്‍ എഡ്ഡി റോവ് ആശങ്ക പ്രകടിപ്പിച്ചു. ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഒക്ടോബര്‍ 13ന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ 170 പേര് കൊല്ലപ്പെടുകയും 327 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."