ഇസ്‌റാഈലിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇസ്‌റാഈലിന് ഐക്യദാര്‍ഢ്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഇസ്‌റാഈല്‍-ഫലസ്തീന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇസ്‌റാഈലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ചിന്തകളും പ്രാര്‍ത്ഥനകളും നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഈ സമയത്ത് ഇസ്രായേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Deeply shocked by the news of terrorist attacks in Israel. Our thoughts and prayers are with the innocent victims and their families. We stand in solidarity with Israel at this difficult hour.
— Narendra Modi (@narendramodi) October 7, 2023
അതേസമയം ഇസ്‌റാഈലിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ സഞ്ചാരം ഒഴിവാക്കാനും സുരക്ഷാ ഷെല്‍റ്ററുകളില്‍ നില്‍ക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."