വധിക്കപ്പെടുമെന്ന് യുവതിയുടെ വീഡിയോ വെളിപ്പെടുത്തല്‍; ദിവസങ്ങള്‍ക്കുള്ളില്‍ കൊലപാതകവും
ഹത്രാസ് (യു.പി): തന്നെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് കൊല്ലുമെന്ന് മൊബൈല്‍ ഫോണിലൂടെ യുവതിയുടെ വീഡിയോ. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം. യുവതിയുടെ വീഡിയോ സംഭാഷണം ഇന്റര്‍നെറ്റില്‍ വൈറലായതോടെ പൊലിസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഗ്രാമത്തിലെത്തിയപ്പോഴേക്കും കൊല്ലപ്പെട്ടിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ടോയ്ലറ്റില് നിന്നാണ് യുവതി സംസാരിക്കുന്ന വീഡിയോ ദൃശ്യമുള്ളത്. താന്‍ ഇമ്രാന് എന്നയാളെ സ്നേഹിക്കുന്നുവെന്നും അയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സോണി എന്ന പെണ്‍കുട്ടി പറയുന്നുണ്ട്. എന്നാല്‍ തന്റെ രക്ഷിതാക്കള്‍ക്ക് ഇത് ഇഷ്ടമല്ല. പിതാവും സഹോദരങ്ങളും തന്നെ കൊല്ലും. വീട്ടുകാര്‍ ഈ ഗ്രാമത്തില്‍ നിന്നും എന്നെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി പിതാവും സഹോദരനുമായിരിക്കും. പെണ്‍കുട്ടിയെ കൊല്ലാന്‍ ആസൂത്രണം ചെയ്യുന്ന കുടുംബാംഗങ്ങളായ ആറു ആളുകളുടെ പേര് കൃത്യമായും വീഡിയോയില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടി കൊല്ലപ്പെട്ടുവെന്നറിഞ്ഞതോടെ പൊലിസ് കേസെടുത്ത് അന്വേഷണത്തിലാണ്. വീഡിയോയില്‍ പറഞ്ഞ ആറു പേരും ഇപ്പോള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ മൃതശരീരം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനായി അയച്ചിട്ടുണ്ട്. മരണം സംഭവിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് വീഡിയോയില്‍ പറഞ്ഞ ഇമ്രാന് എന്ന യുവാവിനേയും പൊലിസ് തിരയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."