HOME
DETAILS

താജിക്കിസ്ഥാന്‍ അനുമതി നിഷേധിച്ചു; അഫ്ഗാന്‍ പ്രസിഡന്റ് ഒമാനില്‍, യു.എസിലേക്ക് പോവുമെന്ന് സൂചന

  
backup
August 16, 2021 | 10:18 AM

world-former-afghan-prez-ashraf-ghani-in-oman-after-tajikistan-denied-landing-2021

സലാല: താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി ഒമാനില്‍. താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഗനി ഒമാനില്‍ ഇറങ്ങിയത്. അദ്ദേഹം അമേരിക്കയിലേക്ക് പോവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

താന്‍ രാജ്യവിട്ടത് രക്തചൊരിച്ചില്‍ ഒഴിവാക്കാനാണെന്നാണ് ഗനി നല്‍കിയ വിശദീകരണം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതിനിടെ മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയും ദേശീയ അനുരജ്ഞന കൗണ്‍സില്‍ അധ്യക്ഷനായ അബ്ദുല്ല അബ്ദുല്ലയും ഒരു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ച് താലിബാനുമായി ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

അമേരിക്കന്‍ സൈന്യം പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ അപ്രതീക്ഷിതമായാണ് താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാന്തഹാര്‍, ഹെറാത്, മസാര്‍ഇശരീഫ്, ജലാലാബാദ് തുടങ്ങിയ നഗരങ്ങള്‍ പിടിച്ച താലിബാന്‍ ഞായറാഴ്ചയാണ് കാബൂള്‍ പിടിച്ചത്. ഇതിന് പിന്നാലെയാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  a day ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  a day ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  a day ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  a day ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  a day ago