HOME
DETAILS

അധികൃതർ അറിയുന്നുണ്ടോ അങ്ങാടി വില

  
backup
November 05 2022 | 05:11 AM

546543-2

 

ഹബീബ് റഹ്മാൻ
കരുവൻ പൊയിൽ


രാജ്യത്തും സംസ്ഥാനത്തും സകലതിനും വില വർധിച്ച് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. അടുക്കള ബജറ്റ് മാത്രമല്ല ജീവിത ബജറ്റ് പോലും താളം പിഴക്കുന്നു. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പലചരക്ക്, മത്സ്യ-മാംസാദികൾ തുടങ്ങി എല്ലാത്തിനും വില വർധിക്കുന്നതിന് യാതൊരു പരിധിയും പരിമിതിയും ഇല്ലാതായിരിക്കുന്നു. ഒരു സാധനത്തിന് തൊട്ടു പിറ്റേ ദിവസത്തേക്ക് തന്നെ വില ഒന്നും രണ്ടും മൂന്നും ഇരട്ടിയായി വർധിക്കുന്ന അവസ്ഥയാണുള്ളത്. സാധനങ്ങളുടെ ദൗർലഭ്യവും കാലാവസ്ഥാവ്യതിയാനവും മൂലമുണ്ടാകുന്ന വിലക്കയറ്റത്തെക്കാൾ പൂഴ്ത്തിവെപ്പ് മൂലമാണ് വില വർധിക്കുന്നതെന്ന് വ്യാപാരികൾ തന്നെ സമ്മതിക്കുന്നുണ്ട്.
നമ്മുടെ വീട്ടിലെ അടുക്കളയിലേക്ക് നമ്മളറിയാതെ ദാരിദ്ര്യം കടന്നുവരികയായി. അരി, പാചക എണ്ണകൾ, മസാല ഉൽപ്പന്നങ്ങൾ തുടങ്ങി അക്ഷരാർഥത്തിൽ ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സകല സാധനങ്ങൾക്കും പിടിച്ചാൽ കിട്ടാത്ത വിലവർധന. അതും 10 ശതമാനം മുതൽ 200 ശതമാനം വരെ ഒക്കെയാണ് പല വസ്തുക്കളുടെയും വില ഒരാഴ്ചക്കുള്ളിൽ വർധിക്കുന്നത്. സാധനങ്ങളുടെ കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും വിലവിവരപ്പട്ടിക (ഇപ്പോൾ അങ്ങിനെയൊന്നുണ്ടോ?) പരിശോധിച്ചാൽ നാം അത്ഭുതപ്പെട്ടും.
നിത്യോപയോഗ സാധനങ്ങൾക്ക് വരെ ജി.എസ്.ടി. ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ ഉൽപ്പന്നങ്ങളുടെ വില വർധിച്ചിരിക്കുകയാണ്. നിലവിൽ ജി.എസ്.ടി. ഇല്ലാതിരുന്ന തൈര്, മോര്, ലസി, പനിനീർ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്ക് പോലുമിപ്പോൾ ജി.എസ്.ടി ഏർപ്പെടുത്തിയിരിക്കുന്നു. ഇവക്കെല്ലാം 5 ശതമാനത്തോളം ജി.എസ്.ടി ഏർപ്പെടുത്തുമ്പോൾ ഒന്നര രൂപയോളം വർധിക്കും. ഇതിനൊക്കെ പൊതുജനത്തോട് പറയാൻ രാഷ്ട്രീയക്കാർക്കും മാർക്കറ്റ് തന്ത്രജ്ഞർക്കും ലോക വിപണിയിലെ അസംസ്‌കൃത വസ്തുക്കളുടെ വിലവ്യത്യാസം മുതൽ ഉക്രൈൻ യുദ്ധമടക്കം നൂറായിരം കാരണങ്ങൾ. ഈ കാരണങ്ങളിലെ ഏറ്റവും രസകരമായ വശം ഇത്തരം പ്രശ്‌നങ്ങൾ നേരിട്ട് ബാധിക്കുന്ന രാജ്യങ്ങൾക്കോ അതിന്റെ തൊട്ടയൽ നാടുകൾക്കോ ഇത്രയൊന്നും വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നുമില്ല! ഗൾഫ് രാജ്യങ്ങളടക്കമുള്ള വിദേശനാടുകളിൽ ഭക്ഷ്യവസ്തുക്കൾക്കോ നിത്യോപയോഗ സാധനങ്ങൾക്കോ വളരെ അപൂർവമായി മാത്രമേ വില വർധിക്കാറുള്ളൂ എന്നതാണനുഭവം. വില വർധിച്ചാൽ തന്നെ അതിനൊരു ക്രമവും വ്യവസ്ഥയുമൊക്കെ ഉണ്ടാവും. എന്തൊക്കെ പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായാലും അവിടുത്തെ ഭരണകൂടങ്ങൾ സ്വന്തം ജനതയെ അന്നം മുട്ടിക്കാറില്ല. രാജ്യത്തെ ഗവൺമെന്റിന്റെ മുഖ്യ ഉത്തരവാദിത്വം വിപണിയെ പിടിച്ചുനിർത്തുകയും ജനജീവിതം സുഗമമാക്കുകയുമാണ്. വില കൂടാനും കൂട്ടാനും സർക്കാരിന്റെ ആവശ്യമില്ല. അത് വിപണി മത്സരത്തിൽ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. മാർക്കറ്റിൽ ഇടപെട്ടുകൊണ്ട് ഇച്ഛാശക്തിയോടെ അതിനെ പിടിച്ചു നിർത്തുക എന്നതാണ് ഗവൺമെന്റിന്റെ ഉത്തരവാദിത്വം.
വിലക്കയറ്റം അടുക്കളകളെയും വീടകങ്ങളെയും മാത്രമല്ല ചെറുകിട ഹോട്ടലുകളെയും സ്റ്റാർ ഹോട്ടലുകളെയുമൊക്കെ സാരമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു. കേരളക്കാരെ സംബന്ധിച്ചേടത്തോളം അവരുടെ ജോലിയും ജീവിതവും എല്ലാം തന്നെ യാത്രകളെ ആശ്രയിച്ചാണ്. യാത്രകളിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കേണ്ടിവരിക എന്നത് സ്വാഭാവികം. അതിനവർ ആശ്രയിച്ചിരുന്ന റസ്റ്റോറന്റ്കളും ഹോട്ടലുകളുമൊക്കെ വിലക്കയറ്റത്തിൽ ശ്വാസം മുട്ടുന്നു.
പ്രളയത്തിൽനിന്നും കൊവിഡിൽ നിന്നുമൊക്കെ കഷ്ടിച്ച് കരകയറുന്ന സാധാരണക്കാരുടെ നടുവൊടിക്കുന്ന ഈ വിലക്കയറ്റത്തെ വിപണി ഇടപെടലുകളിലൂടെയും പൂഴ്ത്തിവെപ്പ് പരിശോധനയിലൂടെയും നിയന്ത്രിക്കേണ്ട ഭക്ഷ്യവകുപ്പോ അധികാരികളോ ഇതൊന്നും കണ്ടതായി നടിക്കുന്നു പോലുമില്ല! മതവും ജാതിയും പള്ളിയും അമ്പലവും അധികാര പരിധിയും പറഞ്ഞു തർക്കിക്കുന്നതിനിടയിൽ അവർക്കൊക്കെ ഇതിനെവിടെ നേരം?!
പെട്രോളിനും ഡീസലിനും വില വർധിക്കുന്നതിന് പിന്നെ പ്രത്യേക കാരണമൊന്നും വേണ്ട. അർധരാത്രിയുണ്ടോ വില കൂടിയിരിക്കും എന്നതാണവസ്ഥ! ബസ് ചാർജും ഓട്ടോ ചാർജും എത്രയാണ് വർധിച്ചതെന്ന് അവർക്ക് പോലും നിശ്ചയമില്ല. പല സ്ഥലങ്ങളിലും തോന്നിയ സംഖ്യകളൊക്കെയും ചാർജായി ഈടാക്കുന്നു. ഓരോ സ്ഥലത്തേക്കും അധികം കൊടുക്കേണ്ടി വരുന്നത് 3 മുതൽ 20 വരെ രൂപയാണ്. ഇതിനിടയിൽ വല്ല അസുഖങ്ങളും പിടിപെട്ടാൽ കുടുങ്ങിയത് തന്നെ. നാമാരും മരുന്നുകളുടെ വില ചോദിക്കാറില്ല. ചോദിച്ചിട്ട് കാര്യവുമില്ല. ഇതിനൊക്കെ പുറമെ ഇപ്പോൾ പല അവശ്യ മരുന്നുകളുടെയും ക്ഷാമവും നേരിടുന്നുണ്ട്. ചുരുക്കത്തിൽ ഡോക്ടറെ കാണുക എന്നതും ആശുപത്രിയിൽ പോകുക എന്നതും നരക തുല്യമായിത്തീർന്നിരിക്കുന്നു എന്നർത്ഥം.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചേടത്തോളം ഭാരിച്ച ജീവിത ചെലവാണ് വരാൻ പോകുന്നത്. കാലാവസ്ഥാവ്യതിയാനവും ഇടക്കിടെയുണ്ടാകുന്ന പേമാരിയും ന്യൂനമർദവും കൊടുങ്കാറ്റുകളും നിലവിലുള്ള കൃഷിയെ മാത്രമല്ല, ഇനി കൃഷി ചെയ്യാനുള്ള താൽപര്യത്തെപ്പോലും അവതാളത്തിലാക്കിയിരിക്കുന്നു. ഇക്കാര്യത്തിൽ ഭക്ഷ്യ ഉത്പന്നങ്ങളെന്നോ നാണ്യ വിളകളെന്നോ കയറ്റുമതി വിഭവങ്ങളെന്നോ വ്യത്യാസമില്ല. കടൽക്ഷോഭങ്ങളും സമുദ്ര താളപ്പിഴകളും കാരണം കടൽ വിഭവങ്ങളിൽ പോലും കുറവ് വന്നതായാണനുഭവം. കഷ്ടപ്പെട്ടുണ്ടാക്കുന്ന വിളകൾക്കാകട്ടെ തുഛമായ വിലയും. സാധാരണക്കാരെ സംബന്ധിച്ചേടത്തോളം ജീവിതം ദുസ്സഹമായിത്തീർന്നിരിക്കുന്നു എന്നർഥം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  19 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  19 days ago