കഞ്ഞിക്കുഴി ഉല്‍പ്പന്നങ്ങള്‍ ഇനി നഗരത്തിലും; സഞ്ചരിക്കുന്ന വിപണന കേന്ദ്രം തുറന്നു
മുഹമ്മ: ജൈവ പച്ചക്കറികള്‍ അടക്കമുള്ള കഞ്ഞിക്കുഴിയിലെ നാടന്‍ ഉല്‍പ്പന്നങ്ങള്‍ ഇനി ആലപ്പുഴ നഗരത്തിലും ലഭ്യമാകും. ഉല്‍പ്പന്നങ്ങള്‍ നഗരവാസികള്‍ക്ക് ലഭ്യമാക്കാന്‍ കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് സഞ്ചരിക്കുന്ന വിപണനകേന്ദ്രം ആരംഭിച്ചു.
കളക്േട്രറ്റ് വളപ്പില്‍ ജില്ലാ പഞ്ചായത്തിനോട് ചേര്‍ന്നാണ് വിപണന കേന്ദ്രം തുറന്നത്. കഞ്ഞിക്കുഴിയിലെ കുടുംബശ്രീ സ്വാശ്രയ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ച നാട് ഉല്‍പ്പന്നങ്ങളാണ് വിപണന കേന്ദ്രത്തില്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നത്.
ജൈവ പച്ചക്കറികള്‍,നാടന്‍ കോഴിമുട്ട, വെളിച്ചെണ്ണ, ജൈവവളം, വെള്ളരി സോപ്പ്, സ്‌ക്വാഷ്, നീര, ചമ്മന്തിപ്പൊടി തുടങ്ങി കഞ്ഞിക്കുഴിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്‍ നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ബാങ്ക് പ്രസിഡന്റ് അഡ്വ.എം സന്തോഷ് കുമാര്‍, വി പ്രസന്നന്‍, കെ കൈലാസന്‍, അനില ബോസ്, ടി രാജീവ്, ജി ഉദയപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."