എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവെച്ചു
പാലക്കാട്: എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു. പ്രാഥമിക അംഗത്വം രാജിവെച്ചതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. ഈ നിമിഷം മുതല്‍ കോണ്ഗ്രസുകാരന് അല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭാവി നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കും. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പാര്‍ട്ടി നേതാവുമായും താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിടച്ചേര്ത്തു.
വൈകാരികമായിട്ടായിരുന്നു ഗോപിനാഥന്റെ പ്രതികരണം. ഒരു നേതാവിന്റെയും അടുക്കളയില്‍ എച്ചില് നക്കിയ ശീലം ഗോപിനാഥിന്റെ നിഘണ്ടുവിലുണ്ടായിട്ടില്ല. കോണ്‍ഗ്രസിനകത്തെ പ്രത്യേക ജനുസ്സാണ് ഗോപിനാഥനെന്നാണ് പറയാറ്. കോണ്‍ഗ്രസിലെ നേതാക്കള്‍ എന്റെ എല്ലാമെല്ലാമാണ്. എന്നാല്‍ എന്റെ ഹൃദയത്തില്‍ ഈശ്വരനേക്കാള്‍ ഉയരത്തില്‍ പ്രതിഷ്ഠിച്ച വിഗ്രഹമായിരുന്നു കെ.കരുണാകരന്. അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും ഗോപിനാഥന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."