കോഡൂരില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കരനെല്‍കൃഷി
കോഡൂര്‍: കോഡൂരില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കരനെല്‍ കൃഷി വ്യാപന പദ്ധതിയാരംഭിച്ചു. കോഡൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഭവനുമായി ചേര്‍ന്ന് ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണു പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ഥികളില്‍ പഴമയുടെ കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം നാട്ടിന്‍പുറങ്ങളില്‍ മോടന്‍ എന്ന പോരിലറിയപ്പെടുന്ന കരനെല്‍ കൃഷി, ആധുനിക സംവിധാനങ്ങളോടെ പുനരാവിഷ്‌ക്കരിക്കലാണു പദ്ധതിയുടെ ലക്ഷ്യം.
ഇന്ന് അന്യം നിന്നു പോയതും മുമ്പു സജീവമായിരുന്നതുമായ കര നെല്‍കൃഷിയായിരുന്ന മോടന്‍ നെല്‍കൃഷിയും ഞാറ്റുവേലകള്‍ക്കനുസരിച്ചുള്ള പൂര്‍വികരുടെ കൃഷിരീതിയും പുതുതലമുറക്കു സ്വയം പരിചയപ്പെടുത്തുന്നതിനോടൊപ്പം ആധുനിക കൃഷി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കലര്‍പ്പില്ലാത്ത അരി ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണു വിദ്യാര്‍ഥികള്‍.
ഒറ്റത്തറ വാര്‍ഡില്‍ നടപ്പാക്കി വരുന്ന വിഷംശമില്ലാതെ വിശപ്പടക്കാന്‍ പദ്ധതിയുമായി ചേര്‍ന്നാണ്, 'മോഡേണായി മോടന്‍ നെല്ലും' എന്ന കരനെല്‍ കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നത്. കൃഷിക്ക് ആവശ്യാനുസരണം വെള്ളമെത്തിക്കല്‍, വളം ചേര്‍ക്കല്‍, കള പറിക്കല്‍ തുടങ്ങിയ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെ നിര്‍വഹിക്കും.
പദ്ധതിക്ക് തുടക്കം കുറിച്ച് ഒറ്റത്തറയില്‍ തരിശായി കിടക്കുന്ന കരനെല്‍ കൃഷിക്ക് അനുയോജ്യമായ അരയേക്കര്‍ സ്ഥലത്താണ് അത്യുല്‍പാദന ശേഷിയുള്ള നെല്‍വിത്തെറിഞ്ഞത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ സജ്‌നമോള്‍ ആമിയന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് മച്ചിങ്ങല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."