ജാം പരീക്ഷയ്ക്ക് അപേക്ഷിക്കാം
രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ മാസ്റ്റേഴ്‌സ്, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള 2022ലെ ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സി (ജാം) ന് അപേക്ഷിക്കാം.
കോഴ്‌സുകള്‍
ഭിലായ്, ഭുവനേശ്വര്‍, ബോംബെ, ഡല്‍ഹി, ധന്‍ബാദ്, ഗാന്ധിനഗര്‍, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോര്‍, ജോധ്പുര്‍, കാണ്‍പുര്‍, ഖരഗ്പുര്‍, മദ്രാസ്, മാണ്ഡി, പാലക്കാട്, പട്‌ന, റൂര്‍ഖി, റോപാര്‍, തിരുപ്പതി, വാരാണസി എന്നീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജിയിലെ (ഐ.ഐ.ടി.കള്‍) 2022 -23 ലെ വിവിധ പോസ്റ്റ് ബാച്ചിലര്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് ജാം നടത്തുന്നത്. എം.എസ്‌സി, ജോയന്റ് എം.എസ്‌സി പിഎച്ച്.ഡി, എം.എസ്‌സി പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി, എം.എസ്.സിഎം.എസ് (റിസര്‍ച്ച്) പിഎച്ച്.ഡി. ഡ്യുവല്‍ ഡിഗ്രി, എം.എസ്‌സി എം.ടെക്. ഡ്യുവല്‍ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചിലര്‍ ബിരുദ പ്രോഗ്രാമുകള്‍ എന്നിവയാണ് പരിധിയില്‍ വരുന്നത്. (പാലക്കാട് ഐ.ഐ.ടിയിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എം.എസ്‌സി പ്രവേശനം ഉള്‍പ്പെടെ).
ലഭ്യമായ പ്രോഗ്രാമുകളുടെ പട്ടിക jam.itir.ac.inല്‍. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി) നടത്തുന്ന ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും ജാം സ്‌കോര്‍ ഉപയോഗിക്കും.
യോഗ്യത
ബിരുദം. ബിരുദതല യോഗ്യതാ പ്രോഗ്രാമില്‍ ഉപവിഷയങ്ങള്‍, ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഷയങ്ങള്‍ക്കുംകൂടി മൊത്തം 55 ശതമാനം മാര്‍ക്ക്. 5.5 സി.ജി.പി.എ.സി.പി.ഐ. (പട്ടിക ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം5.0) വേണം. 2021 - 22 ല്‍ യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2022 സെപ്റ്റംബര്‍ 30നകം യോഗ്യത തെളിയിക്കണം. പ്രായപരിധിയില്ല.
പരീക്ഷ, വിഷയങ്ങള്‍
പരീക്ഷ ഫെബ്രുവരി 13ന്. ആകെ ഏഴ് വിഷയങ്ങള്‍. ബയോടെക്‌നോളജി, കെമിസ്ട്രി, ഇക്കണോമിക്‌സ്, ജിയോളജി, മാത്തമറ്റിക്‌സ്, മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്. രണ്ട് പേപ്പറുകള്‍ വരെ ഒരാള്‍ക്ക് അഭിമുഖീകരിക്കാം. ഓണ്‍ലൈന്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രീതിയില്‍.
മറ്റു പ്രവേശന സ്ഥാപനങ്ങള്‍
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി) കോഴിക്കോട്. എന്‍.ഐ.ടി.യിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എം.എസ്.സി ഉള്‍പ്പെടെ.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഷിബ്പുര്‍.
സന്ത് ലോംഗോവാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി, പഞ്ചാബ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് മൊഹാലി, പുനെ, തിരുവനന്തപുരം, കൊല്‍ക്കത്ത, ഭോപാല്‍, തിരുപ്പതി ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഭുവനേശ്വര്‍ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.
ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്,ബംഗളൂരു എം.എസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ജെ. ആര്‍.എഫ് സ്ഥാനങ്ങള്‍ക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റിയറോളജി, പുനെ, റിസര്‍ച്ച് ഫെലോ സ്ഥാനങ്ങള്‍ക്കും ജാം സ്‌കോര്‍ പരിഗണിച്ചിട്ടുണ്ട്.
അപേക്ഷ
jam.itir.ac.in വഴി ഒക്ടോബര്‍ 11 വരെനല്‍കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."