ന്യൂസിലാന്‍ഡിനെതിരെ പാകിസ്താന് 21 റണ്‍സ് ജയം
ന്യൂസിലാന്‍ഡിനെതിരെ പാകിസ്താന് 21 റണ്‍സ് ജയം
ബംഗളൂരു: ന്യൂസിലാന്‍ഡിനെതിരെ പാകിസ്താന് 21 റണ്‍സ് ജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിന് അതേനാണയത്തില്‍ പാകിസ്താന് മറുപടി നല്‍കുന്നതിനിടെയാണ് മഴയെത്തിയത്. ആദ്യം 41 ഓവറില്‍ 342 റണ്‍സായി പാകിസ്താന്റെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചെങ്കിലും 26ാം ഓവറില്‍ വീണ്ടും മഴയെത്തിയതോടെ ഡെക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന് 21 റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോര്‍: ന്യൂസിലാന്‍ഡ് 401/6 (50 ഓവര്‍), പാകിസ്താന് 200/1 (25.3 ഓവര്‍). സെഞ്ചുറി നേടിയ പാക് താരം ഫഖര്‍ സമാമാണ് കളിയിലെ താരം.
25.3 ഓവറില്‍ മഴയെത്തി മത്സരം നിര്‍ത്തുമ്പോള്‍ പാക് സ്കോര്‍ ഒരു വിക്കറ്റിന് 200 റണ്‍സായിരുന്നു. മഴ നിയമപ്രകാരം ഈ സമയത്ത് പാകിസ്താന് വേണ്ടിയിരുന്നത് 179 റണ്‍സാണ്. മത്സരം തുടരില്ലെന്ന് ഉറപ്പായതോടെ പാകിസ്താനെ വിജയിയായി പ്രഖ്യാപിച്ചു.
ഓപ്പണര്‍ അബ്ദുല്ല ഷഫീഖിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും സെഞ്ചുറി നേടിയ ഫഖര്‍ സമാമും (126), ക്യാപ്റ്റന്‍ ബാബര്‍ അസമും (66) ചേര്‍ന്ന് ഒന്നാംവിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് തീര്‍ത്തു. 11 സിക്സറുകളും എട്ട് ഫോറും പറത്തിയ ഫഖര്‍ സമാമായിരുന്നു കൂടുതല്‍ ആക്രമണകാരി. രണ്ട് സിക്സും ആറ് ഫോറുമാണ് ബാബര്‍ അസം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."