HOME
DETAILS
MAL
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; ഈ മാസം 13 മുതല്‍ 20 വരെ വാഹന നിയന്ത്രണം
backup
November 06 2023 | 10:11 AM
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം
ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വാഹനനിയന്ത്രണം ഏര്‍പ്പെടുത്തി. ഈ മാസം 13 മുതല്‍ 20 വരെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമീകരണമാണ് നടപ്പാക്കുക. ഒറ്റയക്ക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് ഒരു ദിവസവും ഇരട്ടയക്ക രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് അടുത്ത ദിവസവും നിരത്തിലിറങ്ങാം.
ട്രക്ക്, ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. പടക്കം പൊട്ടിക്കുന്നതിനുള്ള വിലക്കും തുടരാനാണ് തീരുമാനം. നിയമലംഘനം നടത്തുന്നവര്‍ക്ക് 10,000 രൂപ പിഴ ഈടാക്കും. സ്‌കൂളുകളില്‍ 10,12 ക്ലാസുകള്‍ മാത്രമാവും പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."