ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: ബി.ജെ.പി തുടര്‍ഭരണം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യുഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. തുടര്‍ഭരണം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തില്‍ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. 128 മുതല്‍ 148 വരെ സീറ്റുകള്‍ ഗുജറാത്തില്‍ ബി.ജെ.പി നേടുമെന്നാണ് റിപ്പബ്ലികിന്റെ സര്‍വേ പ്രവചനം. 3042 കോണ്‍ഗ്രസ്, 210 ആപ്പ്, 3 സീറ്റ് വരെ മറ്റുള്ളവര്‍ നേടുമെന്നുമാണ് റിപ്പബ്ലികിന്റെ പോള്‍ പ്രവചിക്കുന്നത്.
ആപ്പ് കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തുമെന്നും കോണ്‍ഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സര്‍വേ ഫലം പറയുന്നു. ഡിസംബര്‍ 8 നാണ് വോട്ടെണ്ണല്‍. ഹിമാചലില്‍ ബിജെപി 34 മുതല്‍ 39 സീറ്റ് വരെ നേടുമെന്നും റിപബ്ലിക് ടിവിയുടെ എക്സിറ്റ് പോള്‍ വിലയിരുത്തുന്നു. ടൈംസ് നൗവിന്റെ എക്സിറ്റ് പോള്‍ ഫലം പ്രകാരം ഹിമാചലില്‍ ബിജെപി 38 സീറ്റും, കോണ്‍ഗ്രസ് 28 സീറ്റും നേടും. ആംആദ്മി നേട്ടമുണ്ടാക്കില്ലെന്നാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."