ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല; കരുണാകരന് പോയിട്ടും കോണ്‍ഗ്രസ് തളര്‍ന്നിട്ടില്ല: വി.ഡി. സതീശന്
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വലിയ നേതാവ് കെ.കരുണാകരന് പോയിട്ടും കോണ്‍ഗ്രസ് ശക്തമായി നിന്നു. താന്‍ പോയാലും കോണ്‍ഗ്രസിന് ഒന്നുമില്ല.
അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്ററിലേക്ക് പോയത്. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ് മാറരുത്. ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത നിമിഷം ടിവി ചാനലില്‍ കയറി മുഴുവന്‍ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോള്‍ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത്. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല. ചാരത്തില്‍നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വി.ഡി സതീശന് പറഞ്ഞു.
സി.പി.എം. എത്ര പേര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്തു. എറണാകുളത്ത് പന്ത്രണ്ട് പേര്‍ക്കെതിരേ നടപടി എടുത്തില്ലെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയും പണം വാങ്ങുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണത്തെത്തുടര്‍ന്നായിരുന്നു ഇത്.
പാര്‍ട്ടി എന്ന നിലയില്‍ അതിന്റേതായ ചട്ടക്കൂടുകള്‍ വേണം. ആ ചട്ടക്കൂടിനപ്പുറത്ത് നിന്ന് അവരുടെ ജില്ലാ സെക്രട്ടേറിയ്റ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുത്തു.
അവരുടെ പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ അവര്‍ ആ രീതിയില്‍ ചെയ്യണം. നമ്മുടെ പാര്‍ട്ടിയും കൊണ്ടുപോണ്ടെ. അവരുടെ പാര്‍ട്ടി മാത്രം മുന്നോട്ടുപോയാല്‍ മതിയോ എന്നും വി.ഡി സതീശന് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."