ആര്‍.എസ്.എസ് അനുകൂല പ്രസ്താവന അവമതിപ്പുണ്ടാക്കി; കെ. സുധാകരന് രാഷ്ട്രീയ കാര്യസമിതിയില്‍ വിമര്‍ശനം
കൊച്ചി: ആര്‍.എസ്.എസ് അനകൂല പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് രാഷ്ട്രീയ കാര്യസമിതിയില്‍ വിമര്‍ശനം. പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ശശി തരൂര്‍ വിവാദം, വിഴിഞ്ഞം സമരം, സര്‍വകലാശാല വിവാദം തുടങ്ങിയവയും ഇന്നു ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചയായി.
അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതി യോഗം ചേര്‍ന്നത്. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സി.പി.എമ്മിന്റെ ലീഗ് അനുകൂല പ്രസ്താവനയില്‍ ലീഗ് നേതൃത്വം തന്നെ മറുപടി നല്‍കിയതാണെന്ന് യോഗത്തിന് ശേഷം കെ മുരളീധരന്‍ എം.പി പറഞ്ഞു. ലീഗിന്റെ നയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
അതിനെ പൂര്‍ണ്ണമനസ്സോടെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. നെഹ്‌റുവിനെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞു. സംഘടനാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച കാലത്തെ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്ന് കെ സുധാകരന്‍ കൊച്ചിയില്‍ ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."