'എന്തിനും ഒരു അതിര് വേണം'; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപതിവ് നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്ന വേളയിലായിരുന്നു ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി പോര്‍മുഖം തുറന്നത്. എന്തിനും ഒരു അതിര് വേണമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ ഓര്‍മ്മിപ്പിച്ചു. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ വിമര്‍ശന ശരങ്ങള്‍ നീണ്ടു. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് വ്ട്ടമിട്ട് പറന്നെങ്കിലും സര്‍ക്കാരിനെതിരെ ഒന്നും ചെയ്യാനായില്ലെന്നും ലൈഫ് പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ പലരും രംഗത്ത് വന്നെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി വിജയകരമായി മുന്നോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights:pinarayi vijayan against governor in public meeting
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."