മെയ്‌തേയി ഗ്രൂപ്പുകള്‍ക്കെതിരെ നടപടി; 9 സംഘടനകളെ നിരോധിച്ചു
മെയ്‌തേയി ഗ്രൂപ്പുകള്‍ക്കെതിരെ നടപടി; 9 സംഘടനകളെ നിരോധിച്ചു
ന്യൂഡല്‍ഹി: നിരവധി മെയ്‌തെയി തീവ്രവാദ സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ദേശീയ ആഭ്യന്തര മന്ത്രാലയം. യു എ പി എ നിയമത്തിന് കീഴില്‍പ്പെടുത്തിയാണ് നിരോധനം. 'നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ചു കൊണ്ടാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ദേശീയ ആഭ്യന്തര മന്ത്രാലയം വൈകീട്ടോടെയാണ് പുറത്തിറക്കിയത്.
മണിപ്പൂരില്‍ സുരക്ഷാ സേനയ്ക്കും പൊലീസിനും സാധാരണക്കാര്‍ക്കും എതിരെയുള്ള ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളിലും ഈ സംഘടനകള്‍ ഏര്‍പ്പെടുന്നതായി സര്‍ക്കാര്‍ കരുതുന്നതിനാലാണ് ഈ നീക്കമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
'പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പി എല്‍ എ) അതിന്റെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ടും (ആര്‍.പി.എഫ്), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും (യു എന്‍ എല്‍ എഫ്) അതിന്റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മിയും (എം പി എ), പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക്കും അതിന്റെ സായുധ വിഭാഗമായ 'റെഡ് ആര്‍മി', കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെ സി പി) അതിന്റെ സായുധ വിഭാഗമായ, 'റെഡ് ആര്‍മി', കംഗ്ലേയ് യോള്‍ കന്‍ബ ലുപ് (ഗഥഗഘ), കോര്‍ഡിനേഷന്‍ കമ്മിറ്റി (കോര്‍കോം), അലയന്‍സ് ഫോര്‍ സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക് എന്നിവയ്‌ക്കൊപ്പം അവരുടെ എല്ലാ വിഭാഗങ്ങളും പോഷക സംഘടനകളും മുന്നണി സംഘടനകളും നിയമവിരുദ്ധമായ അസോസിയേഷനുകളാണ്' ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."