HOME
DETAILS
MAL
പാലാ ബിഷപ്പുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ച; വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി വാസവന്
backup
September 17 2021 | 06:09 AM
കോട്ടയം:നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശം ചര്‍ച്ചയാകുന്നതിനിടയില്‍ പാലാ ബിഷപ്പുമായി മന്ത്രി വി.എന്‍ വാസവന് കൂടിക്കാഴ്ച നടത്തി. ബിഷപ് ഹൗസ് തനിക്ക് അന്യമല്ലെന്ന് മന്ത്രി പ്രതികരിച്ചു. ബിഷപ്പുമായി നല്ല സൗഹൃദമാണുള്ളത്. സന്ദര്‍ശനത്തില്‍ പുതുമയില്ല. വിവാദം ചര്‍ച്ചയായില്ല. സമവായ ചര്‍ച്ചയും ആവശ്യമില്ല.പ്രതിപക്ഷ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
നിലവിൽ സമവായ ചർച്ചകൾ നടത്തേണ്ട സാഹചര്യമില്ല. മുഖ്യമന്ത്രിയുടെ അറിവോടെയല്ല തന്റെ സന്ദർശനമെന്നും നല്ല പാണ്ഡിത്യമുള്ള വ്യക്തിയാണ് പാലാ ബിഷപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."