HOME
DETAILS

ഗുജറാത്തിൽ ബി.ജെ.പിക്ക് വിധിച്ചതും കൊതിച്ചതും

  
backup
December 13 2022 | 22:12 PM

4562345632-2022-todays-article

എ.പി കുഞ്ഞാമു


സാധാരണ നിലയ്ക്ക് ഗുജറാത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്നെയാണ് ജയിക്കേണ്ടിയിരുന്നത്. അതിനാവശ്യമായതെല്ലാം ബി.ജെ.പിയുടെ പക്കലുണ്ടായിരുന്നു. പണക്കൊഴുപ്പ്, അധികാരബലം, ബി.ജെ.പി ഏറ്റവുമധികം ആശ്രയിക്കുന്ന വിജയഘടകമായ നരേന്ദ്ര മോദിയുടെ പ്രതിഛായ, ഹിന്ദുത്വത്തിലുള്ള അമിത ഊന്നൽ, 2002 ലെ കലാപത്തിന്റെ ഓർമയിലേക്കുള്ള തിരിച്ചുപോക്ക് - എല്ലാം. നിലവിലുള്ള ഭരണവിരുദ്ധ വികാരത്തെ മറികടന്നു ബി.ജെ.പിയെ എളുപ്പത്തിൽ വിജയത്തിലെത്തിക്കാൻ ഇവയെല്ലാം ധാരാളം എന്നായിരുന്നു നിരീക്ഷകരുടെ കണക്കുകൂട്ടൽ. എന്നാൽ അതിനുമപ്പുറത്തെത്തി കാര്യങ്ങൾ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ബി.ജെ.പി കരുതിയിട്ടില്ലാത്തതരത്തിൽ ലോട്ടറിയടിച്ചതാണെന്നു കരുതാനാവുകയില്ല. ഈ തെരഞ്ഞെടുപ്പിന് ബി.ജെ.പി നൽകിയ പ്രാമുഖ്യവും പാർട്ടിയുടെ ശ്രദ്ധാപൂർവ കരുനീക്കങ്ങളും ബോധ്യപ്പെടുത്തുന്നത് യാത്രാഭൂപടം അവർ കൃത്യമായി നേരത്തെ വരച്ചുവച്ചു കഴിഞ്ഞു എന്നാണ്. രണ്ടു സാധ്യതകൾ അവർ മുന്നിൽ കണ്ടിട്ടുണ്ടായിരിക്കണം. ഒന്നുകിൽ അതിഗംഭീരമായി ജയിക്കുക, അല്ലെങ്കിൽ ഭരണവിരുദ്ധ വികാരത്തെ അഭിമുഖീകരിക്കാൻ പ്രയാസപ്പെടുക. രണ്ടായാലും അതിനെ നേരിടാൻ പാർട്ടി തയാറായി. അതിന്റെ ഫലമാണ് തുടർച്ചയായ ഈ ഏഴാം വിജയം.


വലിയ തയാറെടുപ്പുകളോടെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത്രയും വലിയ മുന്നൊരുക്കങ്ങൾ വേണ്ടിവരുന്നതരത്തിൽ ശത്രുക്കളെ പേടിക്കാൻ മാത്രം ബി.ജെ.പിക്ക് കാരണങ്ങളുണ്ടായിരുന്നുവോ? വിലക്കയറ്റം, വികസനമുരടിപ്പ് തുടങ്ങിയവയുടെ പേരിലുള്ള ജനങ്ങളുടെ അസംതൃപ്തി കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മോഡലിന്റെ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്നു എന്ന തിരിച്ചറിവ് പാർട്ടിക്കുണ്ടായിരുന്നു. അവയെ നിർവീര്യമാക്കാൻ ശേഷിയുള്ള 'മോദി-അമിത് ഷാ പ്രാഭവം' ബി.ജെ.പിക്കുണ്ട്. വേറെ രണ്ട് അനുകൂല ഘടകങ്ങൾ അവർക്ക് വീണുകിട്ടിയിട്ടുമുണ്ട്. ഹാർദിക് പട്ടേലിന്റെ സമുദായബലവും ആം ആദ്മിയുടെയും ഉവൈസിയുടെ മജ്‌ലിസിൻ്റെയും വരവുമാണ് ഈ ഘടകങ്ങൾ. ബി.ജെ.പിയെ വെല്ലുന്ന ഹിന്ദുത്വ കാർഡുമായാണ് എ.എ.പി കളിക്കാനിറങ്ങിയത്. അതിനാൽ അന്യഥാ കോൺഗ്രസിന് ലഭിക്കുമായിരുന്ന ഭരണവിരുദ്ധ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്ന് ബി.ജെ.പിക്ക് ഉറപ്പായിരുന്നു. ഉവൈസി പിടിക്കുന്ന മുസ്‌ലിം വോട്ടുകളുടെ ഗുണവും അവർക്കുതന്നെ. ഇത്തരം പ്ലസ് പോയൻ്റുകൾ ഒപ്പമുള്ള സാഹചര്യത്തിൽ മോദിയും കൂട്ടരും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഇത്രയധികം വിയർത്തു പണിയെടുത്തതിന്റെ രഹസ്യമെന്തായിരിക്കും?


ഇതേക്കുറിച്ചുള്ള സൂക്ഷ്മ ആലോചന വിരൽചൂണ്ടുന്നത് ഗുജറാത്തിന്റെ സാമൂഹ്യഘടനയിൽ രൂപപ്പെട്ടുവരുന്ന ധ്രുവീകരണത്തിലേക്കാണ്. ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന ആശയലോകം അവിടെ ഏറെ പ്രബലമാണ്. ഇരുപത്തിയേഴ് കൊല്ലമായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. കൃത്യമായ കണക്കുകൂട്ടലുകളിലൂടെയും കരുണാരഹിതമായ അപരവിദ്വേഷത്തിലൂടെയും കണ്ണും മൂക്കുമില്ലാത്ത വികസന മാതൃകകളിലൂടെയും സഞ്ചരിച്ച് മറ്റാർക്കും എളുപ്പത്തിൽ തകർക്കാനാവാത്ത അടിത്തറ പാർട്ടി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കേരളത്തിൽ സി.പി.എമ്മും ഒഡിഷയിൽ നവീൻ പട്നായിക്കിന്റെ പാർട്ടിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമൊക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ജനപിന്തുണയുടെ അടിത്തറ പ്രാദേശികതയിൽ ഊന്നുന്ന ഒന്നാണ്. അതിന്റെ ആശയപരിസരം മറ്റെല്ലായിടത്തുമെന്ന പോലെ ഗുജറാത്തി വംശാഭിമാനം, ഗുജറാത്തി മതാഭിമാനം, ഗുജറാത്തി വികസനപരിപ്രേക്ഷ്യം എന്നിവയിലാണ് കേന്ദ്രീകരിച്ചിട്ടുണ്ട്. മധ്യവർഗ മിഥ്യാഭിമാനമാണ് അതിന് ഇന്ധനം നൽകുന്നത്. ഈ പ്രാദേശിക ബോധത്തിന്ന് ഹിന്ദുത്വത്തിന്റെ സിമന്റിട്ടുറപ്പിക്കുകകൂടി ചെയ്യുന്നു ബി.ജെ.പി. ഈ കോട്ടയിൽ വിള്ളൽ വീഴുകയും മറ്റൊരു വർഗത്തിന്റെ പ്രാതിനിധ്യം രൂപപ്പെടുകയും ചെയ്യുമോ എന്ന് ബി.ജെ.പി പേടിച്ചിട്ടുണ്ടാവണം. അവർ പ്രതിനിധാനം ചെയ്യുന്നത് ഒരുതരം മേൽത്തട്ട് സംസ്കാരത്തെയാണ്. അതിന്‌ വിപരീത കീഴാള സംസ്കാരത്തിന്റെ അടിയൊഴുക്ക് അവിടെ രൂപപ്പെടുന്നുവോ എന്ന് പേടിച്ചിട്ടുണ്ടാവണം. അങ്ങനെ സംഭവിക്കുന്നതിന്റെ നേരിയ സാധ്യത പോലും ബി.ജെ.പിക്ക് സഹിക്കാനാവുമായിരുന്നില്ല. കോൺഗ്രസിനെയല്ല അവർ പേടിച്ചത്. അവിടെ രൂപപ്പെടാനിടയുള്ള ബദലിനെയാണ്. ആ ബദലും കോൺഗ്രസും ചേർന്നാലുണ്ടായേക്കാവുന്ന അപകടത്തെയാണ്.


ഗുജറാത്ത് എന്ന പ്രാദേശികതയോടൊപ്പം ഹിന്ദുത്വമെന്ന മതസങ്കൽപവും ഒരേസമയം ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി ശ്രമിച്ചത്. ഗുജറാത്തിന്റെ വികസനത്തിന് ആരാണോ എതിര് അവർക്കൊപ്പമാണ് കോൺഗ്രസ് നിലക്കൊള്ളുന്നതെന്ന് സമർഥിക്കാൻ ബി.ജെ.പി ശ്രദ്ധിച്ചു. പരിസ്ഥിതിവാദികൾ ഗുജറാത്തിനെതിരാണ്. അർബൻ നക്സലുകൾ ഗുജറാത്തിനെതിരാണ്. അവർ ഹിന്ദുത്വത്തിനും എതിരാണ്. അവരുടെ കൂടെയാണ് കോൺഗ്രസ് നിലക്കൊള്ളുന്നതെന്ന് പ്രചരിപ്പിച്ചു. സർദാർ പട്ടേലിനെ ഹിന്ദു വികാരത്തിൻ്റെയും ഗുജറാത്തി വംശാഭിമാനത്തിൻ്റെയും പ്രതീകമായി ബി.ജെ.പി ഉയർത്തിപ്പിടിച്ചു. എതിർവശത്തു നെഹ്റുവിനെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും പ്രതിഷ്ഠിച്ചു. നർമ്മദാ പ്രക്ഷോഭ നേതൃത്വത്തിലുണ്ടായിരുന്ന മേധാ പട്ക്കർ രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ അണിചേർന്നത് ബി.ജെ.പി കൃത്യമായി ഉപയോഗപ്പെടുത്തുകയുണ്ടായി. അഞ്ചു പതിറ്റാണ്ടായി ഗുജറാത്തികൾക്ക് വെള്ളം മുട്ടിക്കുന്ന പെണ്ണിന്റെ കൂടെ ജാഥ നയിക്കുകയാണ് രാഹുൽ എന്നായിരുന്നു മോദിയുടേയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടേയും മറ്റും കളിയാക്കൽ. നവംബർ 21-നു സുരേന്ദ്ര നഗറിൽ നടന്ന യോഗത്തിൽ 'മാനർമദ'യെപ്പറ്റി പറഞ്ഞ് വൈകാരികനായ മോദി രാജ്യം പദവികളിൽ നിന്ന് പുറത്താക്കിയവർ പദയാത്രകൾ നടത്തുകയാണെന്നും അവർക്കൊപ്പമുള്ളത് ഗുജറാത്ത് വിരുദ്ധരാണെന്നും നിന്ദിക്കുകയുണ്ടായി. കച്ചിനും സൗരാഷ്ട്രക്കും വെള്ളം കുടി മുട്ടിച്ച അർബൻ നക്സലാണ് മേധയെന്നും അവർക്കൊപ്പമാണ് കോൺഗ്രസ് എന്നുമായിരുന്നു മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ തുറന്നടിച്ചുള്ള പറച്ചിൽ. അതായത് നർമ്മദാവിരുദ്ധ പ്രക്ഷോഭത്തിന്റെ പാപഭാരം കോൺഗ്രസിന്റെ തലയിലിടുകയായിരുന്നു ലക്ഷ്യം.


മേധയ്ക്കൊപ്പം വർഗീയതയും


2002ൽ ഗുജറാത്തിലെ വംശഹത്യക്കാലത്ത് ഹിന്ദുത്വ തീവ്രവാദത്തിനെതിരായി സംഘടിപ്പിച്ച ബുദ്ധിജീവികളുടെ ഒരു കൂട്ടായ്മയിൽ മേധാ പട്ക്കർ പങ്കെടുത്തിരുന്നു. പ്രസ്തുത യോഗത്തിൽ മേധയെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളാണ് അമിത് പോപട് ലാൽ ഷായും അമിത് താക്കറും. രണ്ടുപേർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനവസരം കിട്ടി. യഥാക്രമം അഹമ്മദാബാദിലെ എല്ലിസ് ബ്രിഡ്ജിലും വേജാൽ പൂരിലും. രണ്ടുപേരും ജയിക്കുകയും ചെയ്തു. ഗുജറാത്തിന്റെ വികസനത്തിനെതിരിൽ നിൽക്കുമെന്നാരോപിച്ചുകൊണ്ട് മേധാ പട്ക്കറെ കടുത്ത തോതിൽ വിമർശിക്കുന്ന ഗുജറാത്തി അപ്പർ ക്ലാസ് ലോബിയുടെ വക്താക്കളാണ് ഈ രണ്ടു പേരും. കോൺഗ്രസ് മറുവശത്ത് മേധയെപ്പോലെയുള്ളവരെ പിന്താങ്ങുന്ന പിന്നോക്ക-ദലിത്-ന്യൂനപക്ഷ കൂട്ടായ്മ വളർത്തുകയാണെന്നാണ് ബി.ജെ.പി ആരോപിച്ചത്. ഇത് ഗുജറാത്തിന്ന് അപകടം വരുത്തിവയ്ക്കുമെന്ന് പാർട്ടി പ്രചരിപ്പിച്ചു. ജിഗ്നേഷ് മേവാനിയെന്ന ദലിത് നേതാവ് കോൺഗ്രസിന്റെ തലപ്പത്തെത്തിയത് അവരുടെ പ്രചാരണത്തെ ബലപ്പെടുത്തുകയും ചെയ്തു. ഈ ബദലിനെ ബി.ജെ.പി ശരിക്കും ഭയന്നു എന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ രണ്ടും കൽപിച്ചുകൊണ്ടുള്ള പോരാട്ടമായിരുന്നു പാർട്ടിയുടേത്. മേധയും അർബൻ നക്സലുകളും പിന്തുണയ്ക്കുന്ന നെഹ്റു പാരമ്പര്യത്തിനെതിരായി, സർദാർ പട്ടേൽ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വാധിഷ്ഠിത ഗുജറാത്തി വംശാഭിമാനം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടം. ഭരണവിരുദ്ധ വികാരം മറികടക്കാൻ അതാവശ്യമാണെന്ന് ബി.ജെ.പി വിശ്വസിച്ചു. 2017ലെ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിക്കൊണ്ടു കോൺഗ്രസ് നടത്തിയ മുന്നേറ്റം അവരെ ഭയപ്പെടുത്തുകയും ചെയ്തു.


വർഗീയതയേയും സാമുദായികതയേയും ഉപയോഗപ്പെടുത്താനും ബി.ജെ.പി മറന്നില്ല. ഗുജറാത്തി വംശബോധത്തിൻ്റെയും ഹിന്ദുത്വ ആശയങ്ങളുടെയും ഐക്കണായി ഒരേസമയം സർദാർ പട്ടേലിനെ ഉയർത്തിക്കാട്ടുകയായിരുന്നു അമിത് ഷാ അടക്കമുള്ള നേതാക്കൾ. കോൺഗ്രസിന്റെ മതേതര ആശയങ്ങളിൽ നിന്ന് പട്ടേലിനെ അടർത്തിമാറ്റി ഹിന്ദു സ്വത്വബോധത്തിന്റെ അടയാളമാക്കി പ്രതിഷ്ഠിച്ചു അവർ. അതോടൊപ്പം 2002 ലെ കലാപത്തെത്തുടർന്നു രൂപപ്പെട്ട ഹിന്ദു ഉണർവിനെ ഗുജറാത്തിന്റെ പുരോഗതിയുടെ ചരിത്രത്തിലെ നാഴികക്കല്ലാക്കാനുമൊക്കെ ശ്രമം നടന്നു. 2002 ന്റെ ഓർമകളെ 2022 ലെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കാൻ അമിത് ഷാ ശ്രമിച്ചത്‌ വെറുതെയല്ല. ബി.ജെ.പി ധ്രുവീകരണം ആഗ്രഹിച്ചിരുന്നു. ഒരുവശത്ത് ഹിന്ദുത്വത്തിന്റെയും ഗുജറാത്തി വംശബോധത്തിൻ്റെയും നവവികസനവാദത്തിൻ്റെയും ചേരുവകൾ. മറുപക്ഷത്ത് രാജ്യദ്രോഹവും നക്സലിസവും വികസനവിരോധവും ആരോപിക്കപ്പെടുന്ന പ്രാതിനിധ്യവുമായി കോൺഗ്രസ്. നിങ്ങൾക്ക് ആരുടെ ഗുജറാത്താണ് വേണ്ടത് എന്നായിരുന്നു ചോദ്യം.
എന്നാൽ ഇത്തരത്തിലുള്ള ജീവന്മരണപ്പോരാട്ടം ആവശ്യപ്പെടാത്തതരത്തിൽ വിചിത്രമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്ന അടിയൊഴുക്കുകൾ. ആം ആദ്‌മി പാർട്ടിയുടെ രംഗപ്രവേശമാണ് ഗുജറാത്ത് രാഷ്ട്രീയത്തിന്റെ സമതുലനം തെറ്റിച്ചത്. ഭരണവിരുദ്ധ ചിന്തയുടെ ഗുണം കിട്ടിയത് അവർക്കാണ്. മോദിയും ബി.ജെ.പിയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവരുടെ അസംതൃപ്തിയിൽനിന്ന് മുതലെടുത്തത് എ.എ.പിയാണ്. അതിന് സഹായവിധം ബി.ജെ.പിയെ വെല്ലുന്നതരത്തിൽ ഹിന്ദുത്വ കാർഡിറക്കുകയും ചെയ്തു കെജ്‌രിവാൾ. ഫലത്തിൽ സംഭവിച്ചത് മതേതര- ലിബറൽ ആശയങ്ങൾക്ക് തെരഞ്ഞെടുപ്പ് രംഗത്ത് പ്രാതിനിധ്യം ഏറെക്കുറെ ഇല്ലാതായി. ഗുജറാത്തിൽ സൃഷ്ടിക്കപ്പെട്ട ഈ മാതൃക ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് എത്രമാത്രം നീതി പുലർത്തുന്നു എന്ന ചോദ്യം പൊതുമണ്ഡലത്തിൽ ഇപ്പോൾ പ്രബലമാണ്. എ.എ.പി എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാൻ പോകുന്നു എന്ന വാർത്ത കൂടി ഇതിനോട് ചേർത്തുവായിക്കണം.


ഗുജറാത്ത് ബി.ജെ.പിക്ക് അഭിമാനിക്കാവുന്ന മാതൃകയാണ്. ആ മാതൃക ഇന്ത്യക്ക് എത്രത്തോളം പൊരുത്തപ്പെടാനാവുന്നതായിരിക്കും എന്നതാണ് ചോദ്യം. ഗുജറാത്തിൽ മോദിപ്രഭാവം അജയ്യമോ അതുല്യമോ ഒക്കെയാണ്. ഇതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയപാഠം. എന്നാൽ പശ്ചിമബംഗാളിൽ മമതാ ബാനർജിയും ഒഡിഷയിൽ നവീൻ പട്നായിക്കും തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷിയും തെലങ്കാനയിലും ആന്ധ്രയിലും തെലുങ്കു കക്ഷികളും സ്ഥാപിച്ച സ്വീകാര്യത പോലെയുള്ള ഒന്നല്ലേ എന്ന ചോദ്യവും അത് അവശേഷിപ്പിക്കുന്നുണ്ട്. മോദിയുടെ പ്രതിഛായ ഗുജറാത്തിൽ എളുപ്പത്തിൽ വിറ്റുപോകുന്ന ചരക്കാണ് എന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. എന്നാൽ ഗുജറാത്തിന്നപ്പുറത്തേക്കോ? ഹിമാചൽപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പും ഇതര സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും തെളിയിച്ചത് മറിച്ചാണ്. രണ്ടായിരത്തി ഇരുപത്തി നാലിനെ അഭിമുഖീകരിക്കുമ്പോൾ ഈ ഗുജറാത്തി പ്രതിഛായ മതിയാകുമോ? ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം കണ്ടെത്താൻ ഇന്ത്യയിലെ പ്രതിപക്ഷങ്ങൾക്ക് കഴിഞ്ഞില്ലെങ്കിലെന്തു ചെയ്യാൻ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago