HOME
DETAILS

സുരക്ഷിതമായ ഒരിടം പോലുമില്ലാതെ ഗസ്സ; ഹമാസ് പ്രത്യാക്രമണത്തില്‍ രണ്ട് സയണിസ്റ്റ് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

  
backup
November 15 2023 | 03:11 AM

two-zionist-israel-soldiers-killed-in-hamas-counter-attack

സുരക്ഷിതമായ ഒരിടം പോലുമില്ലാതെ ഗസ്സ; ഹമാസ് പ്രത്യാക്രമണത്തില്‍ രണ്ട് സയണിസ്റ്റ് സൈനികര്‍ കൂടി കൊല്ലപ്പെട്ടു

ഗസ്സ: ഫലസ്തീനിമേല്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന വിവേചനരിഹതമായ ആക്രമണം തുടരുമ്പോള്‍ സുരക്ഷിതമായ ഒരിടം പോലുമില്ലാത്ത വിധം ഏത് സമയവും മരണം അഭിമുഖീകരിക്കേണ്ട സാഹചര്യമാണ് ഗസ്സയില്‍. സുരക്ഷിത പ്രദേശമെന്ന് കരുതിയിരുന്ന തെക്കന്‍ ഗസ്സക്ക് നേരെ ഇന്നലെയും കനത്ത ആക്രമണമുണ്ടായി. കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ വിവരം ലഭ്യമല്ല. രണ്ട് മൃതദേഹങ്ങളും നിരവധി പരുക്കേറ്റവരെയും ഖാന്‍ യൂനുസിലെ നാസര്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നതായി അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രിയും പുലര്‍ച്ചെയുമായി അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ വ്യാപക പരിശോധനകളാണ് നടന്നത്. വെസ്റ്റ് ബാങ്കില്‍നിന്ന് 31 ഫലസ്തീനികളെ അറസ്റ്റ്‌ചെയ്തു. ഇതോടെ അറസ്റ്റിലായ ഫലസ്തീനികളുടെ എണ്ണം 2570 ആയി.

ഗസ്സയില്‍ ആകെ 36 ആശുപത്രികളാണ് ഉള്ളത്. ഇതില്‍ 22 ഉം പൂര്‍ണമായും അടച്ചുപൂട്ടിയ നിലയിലാണെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. അവശേഷിച്ചവ 24 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ട അവസ്ഥയാണുള്ളതെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. ഗസ്സ സിറ്റിയിലെ അല്‍ ഹലൂ ആശുപത്രിയും സയണിസ്റ്റ് സൈന്യം ടാങ്കുകളുമായി വളഞ്ഞിട്ടുണ്ട്. ഇവിടെ നൂറിലധികം രോഗികളുണ്ട്. കൂടാതെ കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് പേര്‍ അഭയം തേടിയിരിക്കുകയാണ്. ഇവിടെ വെള്ളമോ ഇന്ധനമോ ആവശ്യത്തിന് മരുന്നോ ഇല്ല.

മറ്റൊരു ആശുപത്രിയായ ഗസ്സ യൂറോപ്യന്‍ ആശുപത്രിയും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ആകെ 220 കിടക്കകളാണുള്ളതെങ്കിലും 400 ലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയിരിക്കുന്നതെന്ന് ആശുപത്രിയിലെ ഡോ. സാലിഹ് അല്‍ ഹംസ് പറഞ്ഞു. മാരകമായി പരുക്കേറ്റവരെ മാത്രമാണ് ഇവിടെ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞുങ്ങളെ മാറ്റാന്‍ തയാറാണെങ്കിലും അതിനുള്ള സംവിധാനമില്ലെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വെസ്റ്റ് ബാങ്കിലേക്കോ റഫ അതിര്‍ത്തി വഴി ഈജിപ്തിലേക്കോ ആണ് കുട്ടികളെ മാറ്റാന്‍ കഴിയുക. എന്നാല്‍ ഇതിനുള്ള സംവിധാനം ഗസ്സയിലില്ലെന്ന് മന്ത്രാലയം അറിയിച്ചു.

കരയാക്രമണത്തില്‍ ഇസ്‌റാഈല്‍ തിരിച്ചടിയും നേരിടുന്നുണ്ട്. തിങ്കളാഴ്ച രാത്രിയുണ്ടായ തെരുവുയുദ്ധത്തില്‍ ഇസ്‌റാഈലിന്റെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. 21 കാരനും 27 വയസ്സുള്ള മേജര്‍ റാങ്കിലുള്ള ഓഫിസറുമാണ് കൊല്ലപ്പെട്ടത്. നാലുസൈനികര്‍ക്ക് പരുക്കേറ്റു. ഇതോടെ കഴിഞ്ഞമാസം 27ന് തുടങ്ങിയ കരയാക്രമണത്തില്‍ കൊല്ലപ്പെട്ട സയണിസ്റ്റ് സൈനികരുടെ എണ്ണം 45 ആയി. ഇസ്‌റാഈല്‍ നഗരമായ എലിയട്ടില്‍നിന്ന് കറുത്തിരുണ്ട പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്‌റാഈലിലെ ന്യൂസ് 12 ചാനല്‍ പുറത്തുവിട്ടു. എന്നാല്‍ ആക്രമണത്തിന്റെ നാശനഷ്ടങ്ങള്‍ ലഭ്യമല്ല. തീരനഗരമായ എകാറിന് നേരെയും ആക്രമണമുണ്ടായി. ഇക്കാര്യം ഇസ്‌റാഈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  20 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  20 days ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ 

Kerala
  •  20 days ago
No Image

റേഷന്‍ കാര്‍ഡ് തരംമാറ്റണോ, ഇന്നു മുതല്‍ അപേക്ഷ നല്‍കാം

Kerala
  •  20 days ago
No Image

ആലുവയിൽ വൻ കഞ്ചാവ് വേട്ട; ബാഗിലും ട്രോളി ബാഗിലുമായി എത്തിച്ച 36 കിലോ കഞ്ചാവ് പിടികൂടി, രണ്ട് യുവതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  20 days ago