HOME
DETAILS
MAL
40,000 കടന്ന് സ്വര്‍ണവില; ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചത് 400 രൂപ
backup
December 14 2022 | 05:12 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ സ്വര്‍ണവില 40240 രൂപയായി. ഗ്രാമിന് 5030 രൂപയായി. 50 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍. ഡിസംബര്‍ ആദ്യത്തില്‍ 3900 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച്ചക്കിടെ 1240 രൂപയാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ വില ഉയരാനുള്ള കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."