ചരിത്രം സൃഷ്ടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്; രണ്ട് യുവാക്കളുടെ അറ്റുപോയ കൈകള്‍ തുന്നിചേര്‍ത്തു
കോഴിക്കോട്:ഒരു മാസത്തിനുള്ളില്‍ വ്യത്യസ്ത സാഹചര്യത്തില്‍പ്പെട്ട് കൈപ്പത്തി അറ്റുപോയ രണ്ടു യുവാക്കളുടെ കൈകള്‍ വിജയകരമായി തുന്നിചേര്‍ത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്.22 വയസുകാരനായ ചെറുതുരുത്തി സ്വദേശി നിപിന്, തടിമില്‍ ജോലിക്കാരനായ അസം സ്വദേശി ഐനൂര്‍ എന്നിവരുടെ കൈപ്പത്തികളാണ് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തത്. ആദ്യമായാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്.മുമ്പ് സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയച്ചിരുന്ന ഇത്തരം കേസുകള്‍ ഇന്ന് മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നത് സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ പ്രതികരണം.
ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ സുഖം പ്രാപിച്ചു വരുന്നു.അറ്റുപോയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തിരിച്ചു നല്കിയ ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ശസ്ത്രക്രിയക്ക് വിധേയനായ നിപിന് പ്രതികരിച്ചിരുന്നു.പ്ലാസ്റ്റിക് സര്‍ജറി,ഓര്‍ത്തോ,അനസ്തേഷ്യ തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരു ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."