HOME
DETAILS

മെസ്സിയും റൊണാൾഡോയും ഉള്ളപ്പോൾ ബാലൻദ്യോർ ജേതാവായി; ക്രൊയേഷ്യയെ ഒരിക്കൽ ഫൈനലിലേക്കും ഇപ്പോൾ സെമിയിലേക്കും നയിച്ചാണ് അയാളുടെ മടക്കം

  
backup
December 14 2022 | 06:12 AM

luka-modric-the-man-behind-the-miracle-2022

 

സഗ്‌റെബ്: ഈ തലമുറയിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും നെയ്മറും മൈതാനങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കെ തന്നെ ബാലൻദ്യോർ ജേതാവായതും, കേവലം 39 ലക്ഷം ജനസംഖ്യ മാത്രമുള്ള ക്രൊയേഷ്യയെന്ന ഒരു എബൗ ആവറേജ് ടീമിനെ ഏറെക്കുറേ തനിച്ച് കഴിഞ്ഞതവണ ലോകകപ്പ് ഫൈനലിലേക്കും ഇത്തവണ സെമിഫൈനലിലേക്കും എത്തിച്ചതുമാണ് അയാളുടെ മിടുക്ക്. പറഞ്ഞുവരുന്നത് ലൂക്കാ മോഡ്രിച്ചിനെ കുറിച്ചാണ്. റയൽ മാഡ്രിഡിന്റെ മധ്യനിരയിൽ ഒരുപതിറ്റാണ്ടായി എണ്ണയിട്ട യന്ത്രം പോലെ ക്ഷീണമറിയാതെ ഓടിക്കൊണ്ടിരിക്കുന്ന ലൂക്കയെ കുറിച്ച്.

സോവിയ്റ്റ് യൂനിയന്റെ പതനവും ആഭ്യന്തരയുദ്ധവും കലുഷിതമാക്കിയ 1980കളുടെ തുടക്കത്തിൽ യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്ന ഇറ്റാലിയൻ ഉപദ്വീപിനും ബാൾക്കൻ ഉപദ്വീപിനും ഇടയിലുള്ള അഡ്രിയാടിക് കടലിനോട് ചേർന്നുള്ള സദർ നഗരത്തിലാണ് ലൂക്കയുടെ ജനനം. ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളും കഷ്ടപ്പാടും ശരിക്കും അനുഭവിച്ചാണ് ലൂക്ക വളർന്നത്. സദറിലെ വസ്ത്ര നിർമാണ ഫാക്ടറി തൊഴിലാളികളായിരുന്നു മാതാപിതാക്കൾ. ലൂക്കയെയും ഇളയ സഹോദരിയെയും മുത്തച്ഛനെ ഏൽപ്പിച്ചാണ് മാതാപിതാക്കൾ എന്നും രാവിലെ ജോലിക്കു പോയിരുന്നത്. ഒരിക്കൽ പുറത്തിറങ്ങിയ മുത്തച്ഛനെ ലൂക്കയ്ക്ക് ആറുവയസ്സുള്ളപ്പോൾ സെർബ് പട്ടാളക്കാരൻ കൊല്ലുന്നുണ്ട്. അതിന് ശേഷം അഭയാർഥി ക്യാംപിലായിരുന്നു ലൂക്കയുടെ ജീവിതം. ഏഴുവർഷത്തോളമാണ് ലൂക്ക ഇവിടെ കഴിഞ്ഞത്. ക്യാംപിലെ കുട്ടികൾക്കൊപ്പമുള്ള പന്തുകളിയായിരുന്നു ലൂക്കയുടെ ഈ സമയത്തെ ഏക വിനോദം. യുദ്ധ കെടുതികൾ മറക്കാനുള്ള ഒരു ഉപായംകൂടിയായിരുന്നു ലൂക്കക്ക് അന്ന് പന്തുകളി. നേരംപോക്കിന് വേണ്ടി കളിച്ചുതുടങ്ങിയ ലൂക്കക്ക് പക്ഷേ ഫുട്‌ബോൾ എന്നത് തന്റെ സിരകൾക്കുള്ളിൽ അലിഞ്ഞടിഞ്ഞു ചേർന്ന വികാരമാണെന്ന് തരിച്ചറിവ് ലഭിക്കുന്നുണ്ട്.

 

അപ്പോഴേക്കും ക്രോയേഷ്യ സ്വാതന്ത്രമായിരുന്നു. അത് ലൂക്കയുടെ ഫുട്‌ബോൾ കരിയറിനെ ഉയരത്തിലെത്താനും സഹായിച്ചു. ഡാവർ സൂക്കറെന്ന സ്‌ട്രൈക്കറുടെ ബലത്തിൽ ക്രൊയേഷ്യ 1998ലെ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരാകുമ്പോൾ അത് തെരുവിൽ ആഘോഷിച്ച ലൂക്കയുടെ പ്രായം അന്ന് 13. ക്രൊയേഷ്യയുടെ ഈ മുന്നേറ്റം ലൂക്കയുടെ മനസ്സിൽ ആവേശവും ഫുട്‌ബോൾ ഭ്രാന്തും നിറച്ചു.

യൂത്ത് അക്കാദമിയിൽ ലൂക്കയുടെ പ്രകടനത്തിൽ ആദ്യം ആകൃഷ്ടനായതും കൗമാരക്കാരനിലെ ഫുട്‌ബോൾ കഴിവ് കണ്ടെത്തുന്നതും കോച്ച് തൊമിസ്ലാവ് ബാസിച്ച് ആണ്. ഫുട്‌ബോളിലെ തന്റെ പിതാവെന്ന് ലൂക്ക വിശേഷിപ്പിക്കുന്നതും തൊമിസ്ലാവിനെയാണ്. യൂത്ത് അക്കാദമിയിലെ ലൂക്കയുടെ പ്രകടനം 17 ാം വയസ്സിൽ തന്നെ ബോസ്‌നിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ സ്രിൻസ്‌കി സപെർസിച്ചിലെത്തിച്ചു. അതൊരു തുടക്കമായിരുന്നു.

ആ സീസൺ കഴിയുമ്പോഴേക്കും 18 വയസ്സ് തികഞ്ഞ ലൂക്ക മോഡ്രിച്ചായിരുന്നു ലീഗിലെ മികച്ച താരം. 19 ാം വയസ്സിൽ ക്രൊയോഷ്യയിലെ മികച്ച താരമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അടുത്തവർഷം അദ്ദേഹം ക്രോയേഷ്യൻ ക്ലബ്ബ് ഡൈനാമോ സഗ്‌റെബിൽ എത്തി. 2005 മുതൽ 2008വരെയാണ് ലൂക്ക ക്ലബ്ബിന് വേണ്ടി പന്തുതട്ടിയത്. ലൂക്കയുടെ കാലത്ത് ക്ലബ്ബിന് യൂറോപ്യൻ ക്ലബ് ചാംപ്യൻഷിപ്പിൽ കളിക്കാൻ യോഗ്യതലഭിച്ചു. 2008ൽ ബാഴ്‌സലോണയും ആഴ്‌സണലും ചെൽസിയും ലൂക്കക്ക് വേണ്ടി വല വിരിച്ചെങ്കിലും ടോട്ടൻ ഹാം ഹോട്ട്‌സപർ ആണ് അദ്ദേഹം തെരഞ്ഞെടുത്തത്. 16.5 ദശലക്ഷത്തിന്റെ റെക്കോർഡ് സൈനിങ് ആയിരുന്നു അത്. ആറുവർഷത്തേക്കായിരുന്നു സൈനിങ് എങ്കിലും റെക്കോഡ് തുക കൊടുത്ത് റയൽ മാഡ്രിഡ് ലൂക്കയെ വാങ്ങി.

2012 മുതൽ ലൂക്ക റയലിലുണ്ട്. തുടക്കത്തിൽ റയലിന്റെ മോശം സൈനിങ് എന്ന് ആരോപണം ഉയർന്നെങ്കിലും ഈ പത്തുവർഷത്തിനിടെ റയലിന്റെ നേട്ടങ്ങളുടെയെല്ലാം പിന്നിൽ ഈ നീളൻമുടിക്കാരനുണ്ടായിരുന്നു. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ 2012ൽ ബദ്ധവൈരികളായ ബാഴ്‌സലോണയ്‌ക്കെതിരായ രണ്ടാംപാദ ഫൈനലിലാണ് ലൂക്കയുടെ അരങ്ങേറ്റം. 86ാം മിനിറ്റിൽ മെസ്യൂട് ഒസിലിനെ പിൻവലിച്ചാണ് കോച്ച് ലൂക്കയെ ഇറക്കിയത്. സൈനിങ് നടത്തി 36 മണിക്കൂറുകൾക്കുള്ളിൽ റയലിന്റെ ഷെൽഫിലേക്ക് ഒരു ട്രോഫിയെത്തി.

അടുത്തവർഷം അൻസലോട്ടി കോച്ചായി വന്നതോടെ മോഡ്രിച്ചിലെ പ്ലെയറെ ശരിക്കും ഉപയോഗിച്ചു. റയലിന്റെ പോസ്റ്റർ ബോയ് ആയും ലൂക്ക വന്നു. സാബി അലൻസോയോടൊപ്പം ചേർന്ന് അയാൾ റയൽ മിഡ്ഫീൽഡ് അടക്കിഭരിക്കുന്നതാണ് പിന്നീട് കണ്ടത്. സ്‌ക്വാഡിൽ ഏറ്റവുമധികം പാസിങ് അക്വുറസിയുള്ള, പാസ് കൈമാറിയ താരവും ലൂക്ക ആയി.
അയാൾ നല്ലൊരു അറ്റാക്കറാണ്. അതേസമയം പ്രതിരോധക്കാരിൽ നിന്ന് പന്ത് വാങ്ങി തന്റെ മുന്നേറ്റക്കാർക്ക് പിന്ത് എത്തിച്ചുനൽകുകയും ചെയ്തു. ഒപ്പം ഡിഫൻസിൽ തന്റെതായ സംഭാവനയും നൽകിവന്ന ഒരു ഡീപ് ലയിങ് പ്ലേമേക്കർ റോൾ ലൂക്ക ഭംഗിയായി നിർവഹിച്ചു.

അതിനിടെയ്ക്കാണ് 2018ലെ ലോകകപ്പ് വരുന്നത്. റഷ്യൻ ലോകകപ്പിനെ കുറിച്ചുള്ള ഓർമകളിലൊന്ന് തന്നെ, തന്റെ സുവർണനിറമുള്ള നീളൻമുടിയുമായി എതിർകളിക്കാർക്കിടയിലൂടെ ട്വിസ്റ്റ് ആൻഡ് ടേണിങ്ങിലൂടെ കടന്നുപോകുന്ന ലൂക്കയുടെ പ്രകടനമാകും. അയാൾ ആ ലോകകപ്പ് അത്രയും തന്റെതാക്കി മാറ്റിയിരുന്നു. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ആ വർഷത്തെ ബാലൻദ്യോർ പുരസ്‌കാരം ലൂക്കയെ തേടിയെത്തി. ആ വർഷത്തെ യുവേഫ മെൻസ് പ്ലെയർ അവാർഡും ഫിഫ ബെസ്റ്റ് മെൻസ് പ്ലെയർ അവാർഡും അയാൾക്ക് തന്നെയായിരുന്നു.

ഇന്ന് പുലർച്ചെ അർജന്റിനയുമായുമായുള്ള മത്സരത്തിൽ ലയണൽമെസ്സിയെ പോലെ, അയാളും ഗ്രൗണ്ട് നിറഞ്ഞുകളിച്ചു. അർജന്റീനയുടെ ബോക്‌സിൽ അറ്റാക്കറായും ക്രൊയേഷ്യയുടെ പെനാൽറ്റി ബോക്‌സിൽ ഒരുമീറ്ററോളം ഉയർന്നുചാടി അപകടകരമായ ഒരു പന്തിനെ ഹെഡറിലൂടെ ക്ലിയർചെയ്യുന്ന ഡിഫന്ററായും അയാളെ കണ്ടു. അതായിരുന്നു ലൂക്ക.

മത്സരത്തിന് ശേഷം മുഖംവാടി ഗ്രൗണ്ട് വിടാനിരുന്ന ലൂക്കയുടെ അടുത്തേക്ക് ആദ്യം ഓടിയെത്തിയത് റയലിലെ തന്റെ സഹതാരമായിരുന്ന ഡീമരിയയാണ്. അയാളെ ഡീമരിയ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. സെമിയിൽ തോറ്റെങ്കിലും ലൂക്കക്ക് അഭിമാനത്തോടെ തന്നെ തലയുയർത്തി മടങ്ങാം. ക്രൊയേഷ്യ പോലൊരു എബൗ ആവറേജ് ടീമിനെയും കൊണ്ട് അയാൾ അസാധ്യമായത് സാധിച്ചെന്ന ചാരിതാർത്ഥ്യത്തോടെ. ഈ ഖത്തറിൽ തന്നെ ബ്രസീലിനെ പോലൊരു ശക്തമായ നിരയെ കീഴടക്കിയാണ് മടക്കം

പ്രായം 37 പിന്നിട്ടെങ്കിലും റയൽ അയാളെ കൈവിട്ടിട്ടില്ല. ഇനി അയാൾക്ക് ഒരാഗ്രഹമേ ള്ളൂ. തന്നെ വളർത്തി വലുതാക്കിയ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നിന്ന് ജഴ്‌സി ഊരണമെന്ന ആഗ്രഹം. ലൂക്കയിൽ വിശ്വാസമുള്ള അൻസലൂട്ടി അത് സാധിച്ചുകൊടുക്കും.

Luka modric the man behind the miracle



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago