കര്‍ദിനാള്‍ ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം; നേരിട്ട് ഹാജരാകാന്‍ സാവകാശം നല്കി കോടതി
കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് താല്‍ക്കാലിക ആശ്വാസം. നേരിട്ട് ഹാജരാകാന്‍ സാവകാശം വേണമെന്ന ആവശ്യം കാക്കനാട് കോടതി അംഗീകരിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ജനുവരി 18 ലേക്ക് മാറ്റിവച്ചു. അന്ന് കര്‍ദിനാള്‍ നേരിട്ട് ഹാജരാകണം.
അതേസമയം, സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നല്കിയ ഹരജി ഉള്‍പ്പെടെ ജനുവരി രണ്ടാംവാരം കേള്‍ക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേരിട്ട് ഹാജരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് ആലഞ്ചേരി നല്കിയ ഹരജി ഇന്നലെ സുപ്രിംകോടതി തള്ളിയിരുന്നു.
പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഭൂമി വില്പന ഇടപാടില്‍ പ്രഥമ ദൃഷ്്ട്യാ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, പണാപഹരണം, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏഴു കേസുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."