കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം ; വിദഗ്ധസമിതി ശുപാര്‍ശ പരിശോധിക്കുന്നതില്‍ സിലബസ് തയാറാക്കിയ അധ്യാപകനും
കണ്ണൂര്‍: ആര്‍.എസ്.എസ് പ്രചാരകരായിരുന്ന സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറിന്റെയും പുസ്തകങ്ങള്‍ ഉള്‍പ്പെട്ട വിവാദ സിലബസ് സംബന്ധിച്ച് വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തുടര്‍നടപടി സ്വീകരിക്കാന്‍ സിലബസ് തയാറാക്കിയ അധ്യാപകന്‍ ചെയര്‍മാനായ ബോര്‍ഡ് ഓഫ് സ്റ്റഡീസിനു തന്നെ കൈമാറിയെന്ന് ആക്ഷേപം.
പയ്യന്നൂര്‍ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.എം സുധീഷ് ചെയര്‍മാനായ പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസാണു ഡോ. ജെ. പ്രഭാഷ്, പ്രൊഫ. കെ.എസ് പവിത്രന്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കേണ്ടത്.
വിവാദമായ എം.എ ഗവണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് എന്ന കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍ സിലബസിന്റെ വിദഗ്ധസമിതി കണ്‍വീനറായിരുന്നു ഡോ. സുധീഷ്. സിലബസ് തയാറാക്കിയ വിദഗ്ധ സമിതിയില്‍ ഉണ്ടായിരുന്ന സുധീഷ് തന്നെ ചെയര്‍മാനായ ബോര്‍ഡ് ഓഫ് സ്റ്റഡീസിനു കൈമാറിയതാണു വിവാദമായത്.
പി.ജി സിലബസില്‍ വിവാദഭാഗം ഉള്‍പെടുന്ന പേപ്പര്‍ മൂന്നാം സെമസ്റ്ററില്‍ പഠിപ്പിക്കേണ്ടെന്നു കഴിഞ്ഞദിവസം കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു.
സിലബസ് തയാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന വിദഗ്ധസമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സിലബസ് തയാറാക്കുന്നതിനു നേതൃത്വം നല്‍കിയ അധ്യാപകനെതിരേ മാതൃകപരമായ നടപടി സ്വീകരിക്കണമെന്നു കെ.എസ്.യു ആവശ്യപ്പെട്ടു.
കെ.എസ്.യു നേതാക്കള്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ നേരില്‍കണ്ട് നടപടിക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി. വിവാദ സിലബസ് തയാറാക്കിയ അധ്യാപകനെ മാറ്റി പകരം മറ്റൊരു അധ്യാപകനെ സമിതിയുടെ അധ്യക്ഷനാക്കുമെന്നു വി.സി ഉറപ്പ് നല്‍കിയതായി കെ.എസ്.യു ജില്ലാപ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
നേതാക്കളായ ഫര്‍ഹാന്‍ മുണ്ടേരി, ആഷിത് അശോകന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."