' അപമാനം സഹിച്ച് തുടരാനാകില്ല' ; അമരീന്ദര്‍ സോണിയയെ കണ്ടു, രാജിയിലേക്കെന്ന് സൂചന
ഛണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അമരീന്ദറിനോട് രാജി ആവശ്യപ്പെട്ടതായാണ് സൂചന. അപമാനം സഹിച്ച് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്ന് അമരീന്ദര്‍ സോണിയയെ അറിയച്ചതായാണ് റിപ്പോര്‍ട്ട്.
ആകെയുള്ള 80 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 40 പേര്‍ സിദ്ധുവിനൊപ്പമാണ്. അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു.
പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക് ചണ്ഡിഗഢില്‍ നടക്കുന്ന എംഎല്‍എമാരുടെ യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് നിരീക്ഷകരായി ഹരീഷ് റാവത്തും അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും.
സുനില്‍ ജഖര്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വ, ബിയാന്ത് സിംഗിന്റെ ചെറുമകനും എംപിയുമായ രവനീത് സിംഗ് ബിറ്റു എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."