HOME
DETAILS

തൊടുപുഴയിലെ ഫുട്പാത്ത് കച്ചവടം ഒഴിപ്പിക്കുമെന്ന് നഗരസഭ

  
backup
August 27 2016 | 18:08 PM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95


തൊടുപുഴ: തൊടുപുഴ നഗരത്തിലെ ഫുട്പാത്ത് കച്ചവടവും പൊതുനിരത്ത് കൈയേറി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും സെപ്തംബര്‍ ഒന്നിനകം ഒഴിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അറിയിച്ചു.
അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ നഗരസഭ നിസംഗത പുലര്‍ത്തുന്നുവെന്ന ആക്ഷേപം ശക്തമായതോടെയാണ് ഒടുവില്‍ നടപടിക്ക് തീരുമാനിച്ചത്. കാല്‍നട പോലും അസാധ്യമാകുന്ന വിധത്തില്‍ ഫുട്പാത്തുകളില്‍ കച്ചവടം പെരുകുകയാണ്.
നഗരത്തിലെ പല കച്ചവടസസ്ഥാപനങ്ങളും നിരത്തിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം ചെയ്യുന്നുണ്ട്. ചില മൊബൈല്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ നടപ്പാതയില്‍ ബൊമ്മകള്‍ സ്ഥാപിച്ചിരിക്കുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി.
വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്. ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തലയിടിച്ച് പരിക്കേറ്റ സംഭവവുമുണ്ടായി. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് ദിശാബോര്‍ഡുകള്‍ പോലും മറച്ചാണ് ചിലയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയിട്ടുള്ളത്.
ഓണം അടുത്തതോടെ പൊതുനിരത്ത് കൈയേറിയുള്ള കച്ചവടം വര്‍ധിക്കുന്നതോടൊപ്പം ഫ്‌ളക്‌സ് ബോര്‍ഡുകളുടെ അതിപ്രസരവും ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നഗരസഭ നടപടിക്ക് തുനിഞ്ഞിറങ്ങുന്നത്.
സെപതംബര്‍ ഒന്നിനകം ഫ്ട്പാത്ത് കച്ചവടം അവസാനിപ്പിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ നഗരസഭ അവ നീക്കം ചെയ്യും.
ഫ്‌ളക്‌സ് ബോര്‍ഡുകളുടെ കാര്യത്തിലും ഇതേ നടപടി തന്നെ സ്വീകരിക്കും. ഉത്തരവാദികള്‍ക്കെതിരെ കര്‍ശനനടപടിയും സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
അതേസമയം വഴിയോര കച്ചവടക്കാരെ തൊഴില്‍സുരക്ഷ നല്‍കി സംരക്ഷിക്കാനും അവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിച്ചില്ലെങ്കില്‍ തൊടുപുഴ നഗരസഭക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍(സിഐടിയു) ഏരിയാ കമ്മിറ്റി തീരുമാനിച്ചു. നഗരസഭാ പരിധിയിലെ വഴിയോര കച്ചവടക്കാര്‍ തങ്ങളുടെ തൊഴില്‍ ഉപേക്ഷിച്ച് കച്ചവടം അവസാനിപ്പിക്കണമെന്ന നഗരസഭയുടെ നിര്‍ദേശം തൊഴിലാളിവിരുദ്ധ നിലപാടാണ്.
തീര്‍ത്തും സാധാരണക്കാരാണ് വഴിയോര കച്ചവടക്കാര്‍. ജനങ്ങള്‍ക്ക് ഏറ്റവും ലാഭകരമായും സൗകര്യപ്രദമായും ഉല്‍പന്നങ്ങള്‍ നല്‍കാനാണ് വഴിയോര കച്ചവടക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍, ഈ രംഗത്തെ വന്‍കിട ലോബികള്‍ വഴിയോര കച്ചവടക്കാര്‍ക്കെതിരെ ഗൂഡനീക്കം നടത്തുകയാണ്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം ഇതിന്റെ ഭാഗമാണ്.
നഗരത്തിലെ വന്‍കിട കൈയേറ്റക്കാരെ സംരക്ഷിക്കുകയും മറുവശത്ത് സാധാരണക്കാരായ വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് നഗരസഭയുടേത്.
ഈ മനോഭാവത്തില്‍ നിന്ന് നഗരസഭാ ഭരണാധികാരികള്‍ പിന്തിരിയണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ കണ്‍വീനര്‍ എ എസ് ജാഫര്‍ഖാന്‍, തൊടുപുഴ ഏരിയാ സെക്രട്ടറി എ എല്‍ ഷാജി, ഏരിയാ കമ്മിറ്റിയംഗങ്ങളായ പുഷ്പലത, സത്യന്‍, അന്‍സില്‍, ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

`



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago