ഭരണത്തുടര്‍ച്ചയോ, ഭരണ വിരുദ്ധ വികാരമോ?; മധ്യപ്രദേശ് ഇന്ന് വിധിയെഴുതും, ഛത്തീസ്ഗഡില്‍ രണ്ടാംഘട്ടം
ഭരണത്തുടര്‍ച്ചയോ, ഭരണ വിരുദ്ധ വികാരമോ?; മധ്യപ്രദേശ് ഇന്ന് വിധിയെഴുതും, ഛത്തീസ്ഗഡില്‍ രണ്ടാംഘട്ടം
ന്യൂഡല്‍ഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. മധ്യപ്രദേശിനൊപ്പം ഛത്തീസ്ഗഡിലെ രണ്ടാംഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 22 ജില്ലകളിലെ 70 മണ്ഡലങ്ങളിലെയുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലേക്ക് ഈ മാസം 7ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 78 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ സംസ്ഥാന സര്‍ക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നു. അതേസമയം ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണം ഗുണം ചെയ്യും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ്, കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ഫഗ്ഗന്‍ സിങ് കുലസ്‌തെ, പ്രഹ്ലാദ് പട്ടേല്‍, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യ എന്നിവര്‍ മധ്യപ്രദേശില്‍ ജനവിധി തേടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."