കെഎംസിസി ദമാം സെൻട്രൽ കമ്മിറ്റി രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു
ദമാം: സഊദി ദേശീയ ദിനത്തിന്റെ ഭാഗമായി സഊദി നാഷണൽ കെ എം സി സി യുടെ ആഭിമുഖ്യത്തിൽ "അന്നം തരുന്നനാടിന് ജീവരക്തം" എന്ന തലക്കെട്ടിൽ നടത്തിവരാറുള്ള രക്ത ദാന കാമ്പയിനിൽ കെഎംസിസി ദമാം സെൻട്രൽ കമ്മിറ്റിയും ഭാഗമായി. കെ എം സി സി ദമാം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദമാം മെഡിക്കൽ കോംപ്ലക്സ് (ദമാം സെൻട്രൽ ഹോസ്പിറ്റൽ) ബ്ലഡ് ബാങ്കിലേക്ക് നൂറോളം പേർ രക്തം ദാനം ചെയ്തു. സഊദി നാഷണൽ ഡേ ആയ ഇന്നലെ ഉച്ചക്ക് ആരംഭിച്ച കാമ്പയിൻ വൈകുന്നേരം വരെ നീണ്ടു നിന്നു.
ദമാം സെൻട്രൽ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും, സ്റ്റാഫുകളുടെയും സഹകരണത്തോടെ നടന്ന ക്യാമ്പ് കെ എം സി സി സഊദി നാഷണൽ കമ്മിറ്റി ഓഡിറ്റർ യു എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബേങ്ക് തലവൻ ഇബ്രാഹിം അത്തീഖ് അൽ ഒമരി നേതാക്കളുമായി ചേർന്ന് നാഷണൽ ഡേ കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കാളികളായി. കെ എം സി സി ദമാം സെൻട്രൽ കമ്മിറ്റി
ജ: സെക്രട്ടറി റഹ്‌മാൻ കാരയാട് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മറ്റി ഓർഗനൈസിംഗ് സെക്രട്ടറി മുജീബ് കൊളത്തൂർ, ക്യാമ്പ് കൺവീനർ മഹമൂദ് പൂക്കാട്, സെക്രട്ടറി ഫൈസൽ ഇരിക്കൂർ, വൈസ് പ്രസിഡന്റ് ആഷിഖ് തൊടിയൂർ, ബഷീർആലുങ്ങൽ, ഫൈസൽ കൊടുമ, അഫ്സൽ തെക്കേക്കാട് (ഖൊദറിയ), സമദ് കരിഞ്ചാപ്പാടി (സഊദി പോസ്റ്റ് ), അമീർ അലി കോഡൂർ(ടൗൺ),
ലത്തീഫ് മുത്തു, ഷൗകത്ത് അടിവാരം, അബ്ദുള്ള ഫുആദ്, ആഷിഖ് (ഖാലിദിയ), അയ്യൂബ് (ദെല്ല) മുഹമ്മദ് കരിങ്കപ്പാറ (ഷാത്തി)
റാഫി പട്ടാമ്പി, ജാഫർ കണ്ണൂർ (സി ച്ച് യൂണിറ്റ്), ഷറഫ് കളത്തിൽ (91 ഏരിയ), ഉമ്മർ റയാൻ(ഖലീജ്), ഷാനി സി കെ (2nd ഇൻഡസ്റ്റ്രി), ഷിഹാബുദീൻ കപ്പൂർ (അദാമ ), ഇസ്മയിൽ പുള്ളാട്ട്, മഹ്ഷൂഖ് റഹ്‌മാൻ (ഇ പി എം ന്യൂസ്) നജീബ് കണ്ണൂർ, റസാഖ് പൂക്കാട് എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."