HOME
DETAILS
MAL
ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് പോളിങ് ശതമാനം കുറഞ്ഞു, 53.32
backup
October 01 2021 | 04:10 AM
ഭവാനിപൂര്‍: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞു. വൈകിട്ട് അഞ്ചുവരെ 53.32 ശതമാനം രേഖപ്പെടുത്തി.
കനത്ത സുരക്ഷയ്ക്കും മഴയ്ക്കും ഇടയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടന്നത്. മമതാ ബാനര്‍ജി വൈകിട്ട് മൂന്നു മണിയോടെ മിത്ര ഇന്സ്റ്റിറ്റിയൂഷന് സ്കൂളില്‍ വോട്ടു ചെയ്തു.
രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിന് പൊലിസ് 35 കമ്പനി സായുധ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ രണ്ടു തവണ മമതാ ബാനര്‍ജി ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. ബി.ജെ.പിയിലെ പ്രയങ്കാ തിബര്വാളും സി.പി.എമ്മിലെ ശ്രിജിബ് ബിസ്വാസുമാണ് മമതയ്ക്കെതിരേ മത്സര രംഗത്തുണ്ടായിരുന്നത്. ഭവാനിപൂരിനൊപ്പം മുര്‍ഷിദാബാദ് ജില്ലയിലെ ജാംഗിപൂര്‍, സംസര്‍ഗഞ്ച് മണ്ഡലങ്ങളിലും ഉപ തെരഞ്ഞെടുപ്പ് നടന്നു.
ഭവാനിപൂരില്‍ പോളിങ് ശതമാനം കുറവായിരുന്നെങ്കിലും സംസര്‍ഗഞ്ചില്‍ വൈകിട്ട് മൂന്നിന് 72.45 ശതമാനം വോട്ടും ജാംഗിപൂരില്‍ 68.17 ശതമാനം വോട്ടും രേഖപ്പെടുത്തി. ഒഡിഷയിലെ പുരിയ്ക്കടുത്ത് പിപിലിയിലും ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നു. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
ഭവാനിപൂരില്‍ വോട്ടു ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പണം വിതരണം ചെയ്തതായി ബി.ജെ.പി സ്ഥാനാര്‍ഥി പ്രിയങ്കാ തിബര്വാള് ആരോപിച്ചു. വ്യാജ വോട്ടര്‍മാരെയും തൃണമൂല്‍ വോട്ട് ചെയ്യിപ്പിച്ചെന്നും ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."