പാര്‍ലമെന്റ് ആക്രമണം; മുഖ്യപ്രതി ലളിത് ഝാ അറസ്റ്റില്‍
പാര്‍ലമെന്റ് ആക്രമണം; മുഖ്യപ്രതി ലളിത് ഝാ അറസ്റ്റില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ലളിത് ഝാ അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ ലളിത് ഝാ കര്‍ഥവ്യ പഥ് പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ലളിതിനെ ഡല്‍ഹി പൊലിസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. കേസിലെ ആറാം പ്രതിയായ ലളിത പാര്‍ലമെന്റ് ആക്രണത്തിന് ശേഷം രാജസ്ഥാനില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പാര്‍ലമെന്റ് ആക്രണത്തിന് നേതൃത്വം നല്‍കിയത് ഇയാളാണെന്നാണ് പൊലിസിന്റെ നിഗമനം. സംഭവ സമയത്ത് പാര്‍ലമെന്റ് പരിസരത്തുണ്ടായിരുന്ന ഇയാള്‍ പുകയാക്രമണത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും, ദൃശ്യങ്ങള്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒയുടെ സ്ഥാപകനായ നീലാക്ഷ് എന്നയാള്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു.
സഭയ്ക്കകത്ത് പുകയാക്രമണം നടത്തിയ സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ എന്നിവരും, പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് നേരത്തെ പിടിയിലായത്. ഇവരെ ഏഴ് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്തെ പരമോന്നത ഭരണ സംവിധാനത്തിലുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. പാര്‍ലമെന്റിന്റെ 22ാം വാര്‍ഷിക ദിനത്തിലുണ്ടായ വന്‍ സുരക്ഷാവീഴ്ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. അതീവ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നാണ് പുതിയ സഭാ മന്ദിരത്തില്‍ യുവാക്കള്‍ കടന്നുകയറി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് നടപടിക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി. സംഭവത്തില്‍ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷം പ്രതികള്‍ക്ക്
പാര്‍ലെന്റിലേക്ക് കടക്കാനുള്ള പാസ് നല്‍കിയ ബി.ജെ.പി എം.പിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."