HOME
DETAILS
MAL
രാജ്യത്ത് 14,313 പേര്‍ക്ക് കൂടി കൊവിഡ്; 26,579 പേര്‍ രോഗമുക്തരായി,ഏഴുമാസത്തിനിടയിലെ കുറഞ്ഞ പ്രതിദിന കണക്ക്
backup
October 12 2021 | 05:10 AM
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൂടി കൊവിഡ്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കണക്കുകളുടെ എണ്ണം 3,39,85,920 ആയി.
https://twitter.com/ANI/status/1447777932428988417
24 മണിക്കൂറിനിടെ 26,579 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,33,20,057 ആയി. 2,14,900 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 65,86,092 പേര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 95,89,78,049 ആയി ഉയര്‍ന്നു. ഇന്നലെ 218 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ 84 മരണം കേരളത്തില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ രോഗമുക്തി നിരക്ക് 98. 04 ശതമാനമായി. ഏഴുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."