റോബിന് ബസ് വിട്ടുകൊടുത്തു; പത്തനംതിട്ടയില്‍ നിന്ന് മറ്റന്നാള്‍ രാവിലെ സര്‍വിസ് ആരംഭിക്കും
റോബിന് ബസ് വിട്ടുകൊടുത്തു
തിരുവനന്തപുരം: റോബിന് ബസ് ഉടമയ്ക്ക് വിട്ടുകൊടുത്തു. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബസ് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഉത്തരവിട്ടിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം സര്‍വീസ് നടത്താമെന്നും അല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
നിയമലംഘനത്തിന്റെ പേരില്‍ കഴിഞ്ഞമാസം 24 ന് പുലര്‍ച്ചയാണ് റോബിന് ബസ് പിടിച്ചെടുത്തത്. ഉടമ ഇന്നലെ പൊലിസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ചാണ് ഇപ്പോള്‍ ബസ്സ് വിട്ടു കൊടുത്തത്. മറ്റന്നാള്‍ രാവിലെ മുതല്‍ സര്‍വിസ് ആരംഭിക്കുമെന്ന് ബസ് ഉടമ ബേബി ഗിരീഷ് പറഞ്ഞു.
നിയമ ലംഘനത്തിന് ചുമത്തിയ 82,000 രൂപ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ബസ് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് വാഹനം കേടാകുമെന്ന വാദം പരിഗണിച്ചാണ് ബസ് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്. പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."