HOME
DETAILS

ജലനിരപ്പ് 137.6 അടി; 138ല്‍ രണ്ടാം മുന്നറിയിപ്പ്

  
backup
October 26, 2021 | 4:58 AM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-137-6-%e0%b4%85%e0%b4%9f%e0%b4%bf-138%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be


തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.6 അടിയായി ഉയര്‍ന്നു. 138 അടി എത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്‍കും. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. ഇന്നലെ ജലനിരപ്പ് ഉയരുന്നതില്‍ പകല്‍ കാര്യമായ കുറവ് വന്നെങ്കിലും വൈകിട്ട് വീണ്ടും മഴ ആരംഭിച്ചു. സെക്കന്റില്‍ 9200 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 2200 ഘനയടി വീതമാണ് തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നത്. വൈഗയിലെ ജലനിരപ്പ് 58.66 അടിയായി ഉയര്‍ന്നു. 71 അടിയാണ് പരമാവധി സംഭരണശേഷി. രണ്ടുദിവസമായി പദ്ധതി പ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്.
സുപ്രിംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഡാമില്‍ എത്താറില്ല. ഇടയ്ക്കുള്ള ഉപസമിതിയുടെ സന്ദര്‍ശനം വഴിപാടായി മാറുകയും ചെയ്യുന്നു. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ഉദ്യോഗസ്ഥര്‍ സമിതിയിലുണ്ടെങ്കിലും ഡാമിന്റെ നിയന്ത്രണം തമിഴ്‌നാടിനായതിനാല്‍ സന്ദര്‍ശനം നിയന്ത്രിക്കുന്നത് അവരാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അണക്കെട്ടില്‍ വിലക്കാണ്. 2014 മെയ് ഏഴിന് മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136ല്‍നിന്ന് 142 അടിയാക്കാമെന്ന് സുപ്രിം കോടതി വിധിച്ചത് തമിഴ്‌നാടിന്റെ ബലംകൂട്ടി. ഇതിനുശേഷംആറാം തവണയാണ് അണക്കെട്ടിലെ ജലനിരപ്പ് 136 അടി കടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 ദിവസത്തെ നരകയാത്ര; യൂറോപ്യൻ അധിനിവേശത്തിൽ ഇരകളായ റുവാണ്ടൻ ജനത: In- Depth Story

International
  •  7 minutes ago
No Image

കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് നികുതിയില്ലാതെ എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

Kuwait
  •  10 minutes ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം: സലാലയിൽ 34 സ്ഥാപനങ്ങൾ അടച്ചുപൂട്ടി; കർശന നടപടിയുമായി ദോഫാർ മുനിസിപ്പാലിറ്റി

oman
  •  44 minutes ago
No Image

ഷാർജയിലെ ഈ സ്കൂളിനെ ഷെയ്ഖ് മുഹമ്മദ് ആദരിച്ചത് ഇക്കാരണത്താൽ...

uae
  •  an hour ago
No Image

ഇന്ത്യക്ക് 'മെൽബൺ ഷോക്ക്'; രണ്ടാം ടി20യിൽ ഓസീസിനോട് നാല് വിക്കറ്റിന് തോറ്റു, അഭിഷേക് ശർമയുടെ പോരാട്ടം പാഴായി

Cricket
  •  2 hours ago
No Image

ഒമാനിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അഞ്ചുപേർ പിടിയിൽ; റെയ്ഡിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ

oman
  •  2 hours ago
No Image

യാത്രക്കാർക്ക് സന്തോഷം; നവംബറിലെ ഈ ദിവസങ്ങളിൽ സാലിക് ടോൾ ഈടാക്കില്ല; കാരണമറിയാം

uae
  •  2 hours ago
No Image

പ്രണയം വിലക്കിയ വിരോധം; അമ്മയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടിത്തൂക്കി, മകളും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

crime
  •  2 hours ago
No Image

'പക്ഷേ ഞാൻ അവനെ വിളിക്കില്ല'; ഫോൺ കോൺടാക്റ്റ് ലിസ്റ്റിലെ ഏറ്റവും പ്രശസ്തനായ താരം മെസിയല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് ബാഴ്‌സലോണ താരം

Football
  •  3 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്, കസ്റ്റംസ് നിയമങ്ങൾ കടുപ്പിച്ച് ഒമാൻ: 6,000 റിയാലിൽ അധികമുള്ള കറൻസിയും സ്വർണ്ണവും നിർബന്ധമായും ഡിക്ലയർ ചെയ്യണം

latest
  •  3 hours ago