HOME
DETAILS

താഹ ഫസലിന്റെ ജാമ്യം ; കൂരിരുട്ടിലെ സൂര്യപ്രകാശം

  
backup
October 29 2021 | 19:10 PM

866543563-21

അഡ്വ. ടി. ആസഫ് അലി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരള പൊലിസ് രജിസ്റ്റര്‍ ചെയ്ത് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ)ക്ക് കൈമാറിയ പന്തീരാങ്കാവ് കേസിലെ പ്രതി താഹ ഫസലിന് ജാമ്യമനുവദിച്ച സുപ്രിംകോടതി വിധി 'ജാമ്യം അവകാശമാണെന്നും ജയില്‍ അപവാദമാണെന്നുമുള്ള' സൂക്തവാക്യം എല്ലാ അര്‍ഥത്തിലും ഉയര്‍ത്തിപ്പിടിച്ചുള്ളതാണ്. എന്‍.ഐ.എ കോടതി താഹ ഫസലിന് അനുവദിച്ച ജാമ്യം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരേ താഹ ഫസല്‍ നല്‍കിയ ഹരജി അനുവദിച്ചുകൊണ്ടുള്ളതാണ് സുപ്രിംകോടതിയുടെ ഈ സുപ്രധാന വിധി.


നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും കുറ്റകരമായ ഗൂഢാലോചന നടത്തുകയും ലഘുലേഖകള്‍ കൈവശംവയ്ക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് നിയമവരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) 20, 38, 39 വകുപ്പുകളും ഇന്ത്യന്‍ പീനല്‍ കോഡ് 120 ബി വകുപ്പും ചേര്‍ത്തു അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നീ സി.പി.എം അനുഭാവികളായ ചെറുപ്പക്കാര്‍ക്കെതിരേ 2019 നവംബര്‍ ഒന്നിന് കോഴിക്കോട് പന്തീരാങ്കാവ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. മേല്‍ കുറ്റങ്ങള്‍ക്കുപുറമെ നിയമവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് യു.എ.പി.എ 13-ാം വകുപ്പും താഹ ഫസലിനെതിരേ ചുമത്തിയിരുന്നു.


കുറ്റപത്രം ബോധിപ്പിക്കുന്നതിന് മുമ്പായി ഇരുവരും കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നല്‍കിയിട്ടുണ്ടായിരുന്ന ജാമ്യാപേക്ഷ തള്ളുകയും പിന്നീട് ഹൈക്കോടതിയും ഇരുവര്‍ക്കും ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. കേസന്വേഷണം പിന്നീട് എന്‍.ഐ.എക്ക് മാറ്റിയെങ്കിലും ആരംഭഘട്ടത്തില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നില്ല. യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ കുറ്റപത്രം ബോധിപ്പിച്ചതിനുശേഷം സാധാരണ ഗതിയില്‍ പ്രതികള്‍ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാല്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജാമ്യം നല്‍കാന്‍ പാടില്ലെന്നതാണ് യു.എ.പി.എ 43ഡി വകുപ്പ് 5-ാം ഉപവകുപ്പനുസരിച്ചുള്ള വ്യവസ്ഥ. പക്ഷേ പന്തീരാങ്കാവ് കേസില്‍ സാധാരണ യു.എ.പി.എ കേസുകളില്‍ നിന്ന് വ്യത്യസ്തമായി കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍.ഐ.എ കോടതി ഇരുവര്‍ക്കും 2020 സെപ്റ്റംബര്‍ ഒന്‍പതിന് ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് എന്‍.ഐ.എ നല്‍കിയ അപ്പീലിന്മേലാണ് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അലന്‍ ശുഹൈബിന് കോടതി അനുവദിച്ച ജാമ്യം ശരിവച്ചും താഹ ഫസലിന്റെ ജാമ്യം റദ്ദ് ചെയ്തും വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് താഹ ഫസല്‍ എന്‍.ഐ.എയെ ബോധിപ്പിച്ച ഹരജിയിന്മേലാണ് എന്‍.ഐ.എ കോടതി ഇരുവര്‍ക്കും അനുവദിച്ച ജാമ്യ ഉത്തരവ് ശരിവച്ചുള്ള സുപ്രിംകോടതിയുടെ ഈ സുപ്രധാന വിധി.


2019 നവംബര്‍ ഒന്നിനാണ് അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നീ ഇടതുപക്ഷ സഹചാരികളെ പൊലിസ് പിടികൂടുന്നത്. തുടര്‍ന്ന് അലന്റെ ചുമലില്‍ തൂക്കിയിട്ടിരുന്ന തുണിസഞ്ചിയില്‍ നിന്നും താഹാഫസലിന്റെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും പൊലിസ് പരിശോധിച്ചപ്പോള്‍ നിരോധിത സംഘടനയായ മാവോയിസ്റ്റ് പാര്‍ട്ടിയുടെ ലഘുലേഖകളും സാഹിത്യങ്ങളും കണ്ടെടുത്തുവെന്ന് ആരോപിച്ച് യു.എ.പി.എ 20 (നിരോധിക്കപ്പെട്ട ഭീകരസംഘടനയില്‍ അംഗമായിരിക്കുക) 38 (ഭീകര സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക) 39 (ഭീകര സംഘടനക്ക് സഹായം നല്‍കുക) എന്നീ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. തികച്ചും അസാധാരണമായ വേഗത്തിലാണ് കേരള സര്‍ക്കാര്‍ കേസ് എന്‍.ഐ.എക്ക് കൈമാറുകയും എന്‍.ഐ.എ കുറ്റപത്രം പ്രത്യേക കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തത്. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ യു.എ.പി.എ 20-ാം വകുപ്പ് (നിരോധിത സംഘടനയില്‍ അംഗമായിരിക്കുക) ചേര്‍ത്തെങ്കിലും കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ബോധിപ്പിച്ചപ്പോള്‍ 20-ാം വകുപ്പ് തെളിവില്ലാത്തതിനാല്‍ വിട്ടുകളയുകയുണ്ടായി.


പ്രതികള്‍ക്കെതിരേ ബോധിപ്പിച്ച കുറ്റപത്രം സൂക്ഷ്മപരിശോധന നടത്തിയതിനുശേഷമാണ് യു.എ.പി.എ 43ഡി ഉപവകുപ്പ് 5ലെ വിലക്കുകള്‍ അവഗണിച്ചുകൊണ്ട് എറണാകുളത്തെ എന്‍.ഐ.എ കോടതി പ്രതികള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കണ്ടെത്തി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. യു.എ.പി.എ കരിനിയമമാണെന്നും അത് ചുമത്തി മനുഷ്യാവകാശ ലംഘനം നടത്തിയാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്ന ഉറച്ചനിലപാടുള്ള സി.പി.എം, പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യമനുവദിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ കോടതി ഉത്തരവ് തമസ്‌കരിച്ചുകൊണ്ട് ഇരുവരെയും അറസ്റ്റ് ചെയ്യുമ്പോള്‍ ചായ കുടിക്കുകയായിരുന്നില്ലെന്ന പരിഹാസ്യ സ്വരത്തിലായിരുന്നു സംസാരിച്ചത്. യു.എ.പി.എ കരിനിയമമാണെന്ന് ഉറക്കെ വിളിച്ചുപറയുന്ന സി.പി.എം അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയെ ന്യായീകരിക്കുന്നുവെന്നതാണ് വിചിത്രം.


പന്തീരാങ്കാവ് കേസിലെ പ്രതികള്‍ ഇരുവരും ഭീകരപ്രവര്‍ത്തനം യാതൊന്നും നടത്തിയതായ കുറ്റപത്രത്തില്‍ ആരോപണം പോലുമില്ലെന്നത് സുപ്രിംകോടതി വിധിയില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. നിരോധിത സംഘടനകളില്‍പെട്ടവരാണെന്ന കാരണം മാത്രം പറഞ്ഞ് യു.എ.പി.എ 38,39 വകുപ്പുകള്‍ ചുമത്താന്‍ പറ്റില്ലെന്നും പ്രതികള്‍ നിരോധിത സംഘടനയില്‍ അംഗമാവുകയും ഭീകരപ്രവര്‍ത്തനം പരിപോഷിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചുവെന്നതിനും പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രതികള്‍ ഇരുവര്‍ക്കുമെതിരേ ആരോപിക്കപ്പെട്ട കുറ്റം നിലനില്‍ക്കുകയുള്ളൂവെന്നും നിരവധി മുന്‍കാല വിധികള്‍ ഉദ്ധരിച്ചുകൊണ്ട് സുപ്രിംകോടതി ഈ വിധിയില്‍ വിവരിച്ചിട്ടുണ്ട്. പ്രതികള്‍ ഭീകര സംഘടനകളെ അനുകൂലിച്ചതുകൊണ്ട് മാത്രം 39-ാം വകുപ്പ് ചുമത്തി കേസെടുക്കുവാന്‍ പറ്റില്ലെന്നും അപ്രകാരം അനുകൂലിക്കുകയും ബന്ധപ്പെടുകയും ചെയ്തിട്ടുള്ളത് നിരോധിത സംഘടനകള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളി കൂടിയായാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ ചുമത്തപ്പെട്ട യു.എ.പി.എ 38,39 വകുപ്പുകള്‍ നിലനില്‍ക്കുകയുള്ളൂ. അപ്രകാരം ഭീകരപ്രവര്‍ത്തനം പരിപോഷിപ്പിക്കാന്‍ പ്രതികള്‍ പ്രവര്‍ത്തിച്ചതായി കണക്കാക്കാന്‍ പറ്റില്ലെന്ന വിധിയിലെ 34-ാം ഖണ്ഡികയിലെ പരാമര്‍ശം ഫലത്തില്‍ രണ്ട് യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ ഇടതു സര്‍ക്കാരിനേറ്റ കനത്ത മുഖത്തടിയാണ്.
ഒന്നാം പ്രതി അലന്‍ ശുഹൈബില്‍ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, മാവോയിസ്റ്റ് വേട്ടക്കെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുക തുടങ്ങിയ ഒന്‍പതോളം ലഘുലേഖകളും താഹ ഫസലിന്റെ കൈവശത്തില്‍ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളില്‍ ഇന്ത്യയിലെ ജാതി പ്രശ്‌നങ്ങളും നമ്മുടെ കാഴ്ചപ്പാടുകളും ശത്രുവിന്റെ അടവുകളും-നമ്മുടെ പ്രത്യാക്രമണ അടവുകളും, ഹലോ ബസ്താ-ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പറയപ്പെടാത്ത കഥ തുടങ്ങിയ ലഘുലേഖകളും സാഹിത്യങ്ങളുമടങ്ങിയതാണ്. കുറ്റപത്രത്തിലെ മേല്‍ ആരോപണങ്ങള്‍ മുഴുവനായും ശരിവച്ചാല്‍ തന്നെ പ്രതികള്‍ക്ക് മാവോയിസ്റ്റ് സംഘടനയുമായി അനുകൂലിച്ചതായി പറയാമെന്നല്ലാതെ യു.എ.പി.എ 38,39 വകുപ്പുകളനുസരിച്ചുള്ള കുറ്റം ചുമത്താന്‍ പര്യപ്തമായ രീതിയില്‍ പ്രതികള്‍ ഭീകരപ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാന്‍ പ്രവര്‍ത്തിച്ചതായി കണക്കാക്കാന്‍ പറ്റില്ലെന്ന സുപ്രിംകോടതിയുടെ പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രം തന്നെ അവതാളത്തിലാകുമെന്നുവേണം കരുതാന്‍. ചെറുപ്രായത്തില്‍ പ്രതികള്‍ മാവോയിസ്റ്റ് ആശയങ്ങളോട് അടുപ്പം തോന്നിയതാവാമെന്നും വിധിയില്‍ പ്രത്യേക പരാമര്‍ശമുണ്ട്.


നിയമപരമായി പരിശോധിച്ചാല്‍ കുറ്റപത്രത്തില്‍ ഏറെ തെറ്റുകുറ്റങ്ങള്‍ കാണാവുന്നതാണ്. ഭീകര സംഘടനകള്‍ക്കുവേണ്ടി പണം പിരിക്കുന്നത് യു.എ.പി.എ 40-ാം വകുപ്പനുസരിച്ച് കുറ്റമാണെങ്കിലും കുറ്റപത്രത്തില്‍ 40-ാം വകുപ്പുകള്‍ ചേര്‍ക്കാതെ തന്നെ പ്രതികള്‍ ഇരുവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി പണപ്പിരിവ് നടത്തിയതായി ആരോപിച്ചിട്ടുമുണ്ട്. പന്തീരാങ്കാവ് കേസിനെ ഇപ്പോഴും മുഖ്യമന്ത്രിയും സംസ്ഥാന സി.പി.എമ്മും ന്യായീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ സിദ്ദീഖ് കാപ്പനെ പോലെയുള്ള നിരപരാധികളായ ആയിരങ്ങളെ യു.എ.പി.എ ചുമത്തി ജയിലിലടച്ചുകൊണ്ടിരിക്കുന്ന യോഗി ഭരണവും കേരളവും തമ്മിലുള്ള വ്യത്യാസം എന്താണെന്നതാണ് ഏറെ പ്രസക്തമായ ചോദ്യം.

(മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago
No Image

വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം

National
  •  2 months ago
No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago