കെഎംസിസി കൊല്ലം ജില്ലാ സഊദി നാഷണൽ കമ്മിറ്റി നിലവിൽ വന്നു
റിയാദ്: സഊദി അറേബ്യയയിലെ വിവിധ പ്രദേശങ്ങളിലെ കൊല്ലം ജില്ലയിലെ കെഎംസിസി പ്രവത്തകരെ ഉൾകൊള്ളിച്ച് കെഎംസിസി കൊല്ലം ജില്ലാ നാഷണൽ കമ്മിറ്റി നിലവിൽ വന്നു. സഊദിയിലെ വിവിധ പ്രദേശങ്ങളിൽ തൊഴിൽ ചെയ്യുന്ന കൊല്ലം ജില്ലാ സ്വദേശികളായ പ്രവാസികളെ സഹായിക്കാനും ജില്ലയിലെ മുസ്‌ലിം ലീഗ് പാർട്ടിയുടെ പ്രവർത്തനം ശാക്‌തീകരിക്കാനും സഊദി ദേശീയ തലത്തിലെ കമ്മിറ്റിക്കു കഴിയുമെന്നും യോഗം വിലയിരുത്തി.
ഭാരവാഹികളായി ഷാജഹാൻ ഓയൂർ റിയാദ് (പ്രസിഡൻറ്), ഇബ്രാഹിം അൽഹസ്സ, ഷംനാദ് മുതിരപ്പറമ്പ് ദമാം, അനീസ്അബ്ബാസ് ഖമീസ് മുശൈത് (വൈസ് പ്രസിഡന്റ്മാർ), നൗഷാദ് കെ എസ് പുരം ദമാം (ജനറൽ സെക്രട്ടറി, നൗഫൽ മക്ക, മുനീർ തൊടിയൂർ ബുറൈദ, അശോകൻ അൽഖോബാർ (ജോ:സെക്രട്ടറിമാർ), ഷമീർ തങ്ങൾ മദീന (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
കെഎംസിസി യുടെ കൊല്ലം ജില്ലയിലെ റിലീഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുവാൻ നവാബ് ചിറ്റുമൂല, മുജീബ് പുനലൂർ, മജീദ് മാരാരിത്തോട്ടം, വഹാബ് ആദിനാട്, ഷാജഹാൻ പുനലൂർ, ഇഖ്ബാൽ ഇരവിപുരം, എന്നിവരെ ജില്ലാ കോർഡിനേറ്റർമാരായി ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."