HOME
DETAILS
MAL
കൊച്ചിയില്‍ ലൈസന്‍സില്ലാത്ത വഴിയോര കച്ചവടത്തിന് നിയന്ത്രണം
backup
November 17 2021 | 07:11 AM
കൊച്ചി: കൊച്ചിയില്‍ വഴിയോര കച്ചവടത്തിന് നിയന്ത്രണം. കൊച്ചി കോര്‍പ്പറേഷനില്‍ ഡിസംബര്‍ ഒന്ന് മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും ഇല്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. അര്‍ഹതയുള്ളവര്‍ക്ക് ഈ മാസം 30നകം ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡും നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
ഉത്തരവ് കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ജില്ലാ കളക്ടറെയും സിറ്റി പൊലിസ് കമ്മീഷണറേയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു.
വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014 ലെ കേന്ദ്ര നിയമം നടപ്പിലാക്കാന്‍ ഉടന്‍ നടപടികള്‍ വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, അര്‍ഹരെന്ന് കണ്ടെത്തിയ 876 പേരില്‍ 700 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതായി കോര്പ്പറേഷന് ഹൈക്കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."