കണിയാര് വയലില്‍ അപകടം പതിയിരിക്കുന്നു
ശ്രീകണ്ഠപുരം: ഇരിക്കൂര്‍ സംസ്ഥാന പാതയില്‍ കണിയാര് വയലില്‍ റോഡിന്റെ പാര്‍ശ്വങ്ങള്‍ ഇടിഞ്ഞതും ജങ്ഷനിലെ വീതിക്കുറവും അപകട സാധ്യത ഏറുകയാണ്. മലപ്പട്ടത്തേക്കും, കാഞ്ഞിലേരിയിലേക്കും തിരിയുന്ന രണ്ട് റോഡുകള്‍ പ്രധാന പാതയുടെ ഇരുവശത്തിനടുത്താണ്. ഇരു ഭാഗങ്ങളില്‍ നിന്നുള്ളതും സംസ്ഥാന പാതയില്‍ കടന്നു പോകുന്നതുമായ വാഹനങ്ങളും ജങ്ഷനിലെ ഇടുങ്ങിയ അവസ്ഥയും അപകട ഹേതുവാകുന്നു. റോഡിന്റെ അരികുകള്‍ ഇടിഞ്ഞതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാറുണ്ട്. ഇടിഞ്ഞ ഭാഗത്ത് നാട്ടുകാര്‍ കല്ലിട്ടാണ് കുഴി നികത്തിയിരിക്കുന്നത്. മറ്റൊരിടമില്ലാത്തതിനാല്‍ മുപ്പതോളം ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിനോട് ചേര്‍ന്നാണ്. ഇതിനോട് ചേര്‍ന്നുള്ള രണ്ട് വലിയ വൃക്ഷങ്ങളും ഒരു വെയറ്റിങ് ഷെഡും ഇടുങ്ങിയ ജങ്ഷനെ കുടുതല്‍ വിര്പ്പുമുട്ടിക്കുന്നു. ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് സൗകര്യവും വേണ്ടത്ര ട്രാഫിക് സിഗ്നലുകളും വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."