ഇന്ത്യയിലേക്ക് ഇല്ലെന്ന് ഇലോൺ മസ്‌ക്; സന്ദർശനം മാറ്റി
അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്‌ക് ഇന്ത്യയിൽ അടുത്തയാഴ്ച എത്തില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്റെ തന്നെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലേറ്റ്ഫോമായ എക്സ് വഴി അറിയിച്ചത്. ഇതോടെ മസ്‌ക് ഇന്ത്യയിൽ എത്തുമെന്ന് വമ്പൻ നിക്ഷപം നടത്തുമെന്ന തരത്തിൽ നടന്നിരുന്ന എല്ലാ പ്രചാരണങ്ങൾക്കും വിരാമമായി.
"നിർഭാഗ്യവശാൽ, വളരെ ഭാരിച്ച ടെസ്‌ലയുടെ ചുമതലകൾ നിർവഹിക്കേണ്ടതിനാൽ ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകിക്കേണ്ടതുണ്ട്, എന്നാൽ ഈ വർഷാവസാനം സന്ദർശിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നു" എക്‌സിലെ ഒരു പോസ്റ്റിൽ മസ്‌ക് പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളിലും സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിലും, ഈ രണ്ട് മേഖലകളിലും ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം എന്ന നിലയിൽ, 2-3 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. മസ്‌ക് ഇനി എന്ന് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ഇവ വെറും ഊഹാപോഹമായി തന്നെ തുടരും. മസ്‌ക് ഇന്ത്യയിലെത്തുകയും വൻനിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്‌താൽ അത് സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിക്ക് ഈ തെഞ്ഞെടുപ്പ് കാലത്ത് ഗുണകരമാകുന്നു. എന്നാൽ മസ്‌ക് എത്താത്തത് ഇവർക്ക് തിരിച്ചടിയായി.
അതേസമയം, ടെസ്‌ല അതിൻ്റെ ആദ്യ പാദ ഫലങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിക്കും.നിലവിൽ ടെസ്‌ല നിക്ഷേപക സൗഹൃദമായി അല്ലാത്ത രീതിയില്ലന് പോകുന്നത്. കമ്പനിയുടെ ഓഹരികൾ ഇതുവരെ 40 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ച, ടെസ്‌ലയുടെ ഓഹരികൾ ഓരോന്നിനും 147.05 ഡോളറിൽ ക്ലോസ് ചെയ്തു, ഇത് മുമ്പത്തെ ക്ലോസിനേക്കാൾ 1.92 ശതമാനം ഇടിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."