സമസ്ത ഓൺലൈൻ ഗ്ലോബൽ മദ്‌റസ അഡ്മിഷൻ തുടരുന്നു
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യസ ബോർഡിനു കീഴിലെ സമസ്ത ഇ-ലേണിംഗ് - ഓൺലൈൻ ഗ്ലോബൽ മദ്‌റസയിൽ പുതിയ 2024 - 25 അക്കാദമിക വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ അഡ്മിഷൻ തുടരുന്നു. നിലവിൽ അമേരിക്ക, യൂറോപ്പ്, ജി.സി.സി എന്നിവിടങ്ങളിലെ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. സമസ്ത അംഗീകൃത മദ്‌റസകളില്ലാത്ത സ്ഥലങ്ങളിലെ സ്വദേശികളും വിദേശികളുമായ വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്. കൂടാതെ, കേരളത്തിൽ ശാരീരിക വൈകല്യങ്ങൾ മൂലം മദ്‌റസകളിൽ പോകാൻ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കും.
വ്യക്തിഗത ശ്രദ്ധ കിട്ടുന്നതിനും ഗുണനിലവാരം ഉറപ്പിക്കുന്നതിനുമായി 12-15 വിദ്യാർത്ഥികൾ മാത്രമുള്ള ഡിവിഷനുകളായി ഓൺലൈൻ ഗ്ലോബൽ മദ്റസയിലെ ക്ലാസ് മുറികളെ ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സഹായിക്കുന്ന വിവിധ ആക്ടിവിറ്റി കിറ്റുകളും രക്ഷിതാക്കൾക്കുള്ള പരിശീലനങ്ങളും ഇ-ലേണിങ്ങ് മെൻ്ററിങ്ങിൻ്റെ ഭാഗമാക്കിയിട്ടുണ്ട്. സമസ്ത പാഠപുസ്തകത്തിനു പുറമെ പവർപോയിന്റ് പ്രസന്റേഷനുകൾ, വീഡിയോകൾ, ആനിമേറ്റഡ് കണ്ടന്റുകൾ തുടങ്ങിയവയും പഠനോപകരണങ്ങളായി ഉപയോഗിക്കും. പ്രവേശനം നേടാൻ www.samasthaelearning.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 91 85905 18541 എന്ന നമ്പറിൽ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."