HOME
DETAILS

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബി; ആദ്യ ഘട്ടത്തില്‍ നിയന്ത്രണം പാലക്കാട്

  
May 03, 2024 | 3:09 PM

region wise electricity control has started

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന മേഖലകളിലാണ് നിയന്ത്രണം. വൈകീട്ട് ഏഴ് മണിക്ക് ശേഷം പുലര്‍ച്ചെ ഒരു മണിക്കുള്ളില്‍ ഇടവിട്ട് ലോഡ് നിയന്ത്രണം ഉണ്ടാകും. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടും.

ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ആവശ്യപ്പെടും. വൈകീട്ട് ഒമ്പത് മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടീഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാന്‍ ശ്രദ്ധിക്കണം. ഉപഭോക്താക്കളുടെ സഹകരണത്തോടെ സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച യോഗത്തില്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തു. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കമാണ് പരിഗണനയിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  3 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  3 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  3 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  3 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  3 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  3 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  3 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  3 days ago