HOME
DETAILS
MAL
ആലുവയില്‍ അതിഥി തൊഴിലാളികളുടെ 12 വയസുള്ള മകളെ കാണാതായി; പൊലിസ് അന്വേഷണം ആരംഭിച്ചു
May 26 2024 | 15:05 PM
ആലുവയില്‍ അതിഥി തൊഴിലാളികളുടെ 12 വയസുകാരി മകളെ കാണാതായി. ആലുവ എടയപ്പുറത്തെ കീഴുമാട് നിന്ന് ഞായറാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കടയിലേക്ക് സാധനം വാങ്ങാന്‍ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബംഗാള്‍ സ്വദേശികളായ മാതാപിതാക്കളാണ് കുട്ടിയുടേത്.
ഈ പ്രദേശത്ത് നിന്ന് 3 അതിഥി തൊഴിലാളികളെക്കൂടി കാണാതായതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."