ജോലി വാഗ്ദാന തട്ടിപ്പ്; ജാഗ്രത മുന്നറിയിപ്പുമായി പൊലിസ്
റാസ് അൽ ഖൈമ:ജോലി വാഗ്ദാനം ചെയ്ത് കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് റാസ് അൽ ഖൈമ പൊലിസ് മുന്നറിയിപ്പ് നൽകി. 2024 മെയ് 24-നാണ് റാസ് അൽ ഖൈമ പൊലിസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
തട്ടിപ്പ് മുൻനിർത്തിയുള്ള ഇത്തരം പരസ്യങ്ങൾക്ക് ഇരയാകരുതെന്നും, ജാഗ്രത പുലർത്താനും പൊതുജനങ്ങളോട് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പ് പരസ്യങ്ങളിൽ ആകൃഷ്ടരായി ജോലിയ്ക്ക് അപേക്ഷിക്കുന്ന വ്യക്തികൾ അനധികൃത പണമിടപാടുകളിൽ പെടുന്നതായി പൊലിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുകയും, മറ്റു അക്കൗണ്ടുകളിലേക്ക് അവ ട്രാൻസ്ഫർ ചെയ്യുന്നതുമായ പ്രവർത്തികൾ ചെയ്യുന്ന തൊഴിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടാണ് ഇത്തരം ജോലികൾക്ക് അപേക്ഷിക്കുന്നവരെക്കൊണ്ട് തട്ടിപ്പ് സംഘം അനധികൃത പണമിടപാടുകൾ നടത്തുന്നത്. തട്ടിപ്പ് സംഘങ്ങളുടെ വലയിൽ കുടുങ്ങുന്ന ഇത്തരം വ്യക്തികൾ ഇത്തരം ഇടപാടുകൾക്ക് നിയമവിരുദ്ധമായ പണമാണ് ഉപയോഗിക്കുന്നതെന്ന് അറിയാതെ അവ നടത്തുകയും, വഞ്ചിതരാകുകയും ചെയ്യുന്നതായി പൊലിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം തൊഴിൽ പരസ്യങ്ങൾ തള്ളിക്കളയാൻ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പിന് ഇരയാകുന്നവർ ആ വിവരം ഇടാൻ തന്നെ തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷനിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."