മികച്ച സ്കോളർഷിപ്പുകൾ: ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ഇഷ്ട ഇടമായി ദക്ഷിണ കൊറിയയും
വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ചോയിസ് ആയി ദക്ഷിണ കൊറിയയും. മികച്ച സ്കോളർഷിപ്പും സുരക്ഷിതമായ പഠനവും അക്കാദമിക് നിലവാരത്തിൽ മുന്നിട്ടുനിൽക്കുന്ന യൂണിവേഴ്സിറ്റികളും ആണ് ദക്ഷിണ കൊറിയയെ വേറിട്ടുനിർത്തുന്നത്. ദക്ഷിണകൊറിയയുടെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിന്നുള്ള കണക്കുകൾ പ്രകാരം 1328 ഇന്ത്യൻ വിദ്യാർഥികളാണ് പഠിക്കുന്നത്. 2022 കണക്കുകളാണ് ഇത്. മൊത്തം വിദ്യാർത്ഥി ജനസംഖ്യയുടെ 0.8 ശതമാനമാണിത്. നിലവിൽ 12000 ഇന്ത്യക്കാരാണ് ദക്ഷിണകൊറിയയിലുള്ളത്.
ഇതിൽ നിലവിൽ 1500 വിദ്യാർഥികൾ പല യൂണിവേഴ്സിറ്റികളിലായി പഠനം നടത്തുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. താങ്ങാനാവുന്ന ട്യൂഷൻ ഫീസ് ആണ് ഇവരെ ആകർഷിക്കുന്ന പ്രധാന ഘടകം. സിയോൾ നാഷണൽ യൂണിവേഴ്സിറ്റി, പോഹാങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കൊറിയ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖമായ സ്ഥാപനങ്ങളിൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നിരവധി കോഴ്സുകളാണ് ഓഫർ ചെയ്യുന്നത്. ഇത് കുറഞ്ഞ ഫീസിൽ ആണെന്നാണ് മറ്റൊരു പ്രത്യേകത. ബിരുദ പ്രോഗ്രാമിന് 1500 യുസ് ഡോളർ മുതൽ 2600 രൂപ വരെയാണ് ഫീസ്. പിജി പ്രോഗ്രാമുകൾക്ക് 1600 മുതൽ 10000 വരെയാണ്. കൂടാതെ വാടക നിരക്കുകളും മറ്റു താമസ ചെലവുകളും താങ്ങാനാവുന്ന പരിധിയിലാണ്. ഇനി ദക്ഷിണകൊറിയയിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് വിവിധ സ്കോളർഷിപ്പുകളും ഗവൺമെന്റ് തലത്തിൽ ലഭിക്കും.
കൂടാതെ മെഡിക്കൽ ഇൻഷുറൻസ് മറ്റു ഗ്രാൻഡുകളും ലഭ്യമാണ്. ഇനി സർക്കാർ സ്കോളർഷിപ്പുകൾക്ക് പുറമേ പ്രമുഖ യൂണിവേഴ്സിറ്റികൾ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മറ്റു സാമ്പത്തിക വാഗ്ദാനങ്ങളും സഹായം ചെയ്യുന്നുണ്ട്. Yonsel യൂണിവേഴ്സിറ്റിയുടെ അണ്ടർവുഡ് ഇന്റർനാഷണൽ കോളേജ് അഡ്മിഷൻ സ്കോളർഷിപ്പ്, സിയോ നാഷണൽ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫെലോഷിപ്പ് തുടങ്ങിയവ ഈ കൂട്ടത്തിലുണ്ട്. ഇത് മൊത്തം ട്യൂഷൻ ഫീസുകളും ജീവിതച്ചെലവുകളും കവറേജ് ചെയ്യാൻ ഒരു പരിധിവരെ സഹായിക്കും. പഠനത്തിനുശേഷം ദക്ഷിണകൊറിയയിൽ മികച്ച തൊഴിലവസരങ്ങളും വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. ഒട്ടനവധി സ്റ്റാർട്ടപ്പുകൾ നിലനിൽക്കുന്നതിനാൽ ഇത്തരത്തിലുള്ള തൊഴിലവസരങ്ങളും രാജ്യം തുറന്നു നൽകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."