ഫിൻലാൻഡ് തൊഴിലാളികളെ തേടുന്നു: അടിസ്ഥാന മാസ ശമ്പളം 1,61,980 രൂപ, ശരാശരി ശമ്പളം മൂന്നര ലക്ഷത്തിലേറെ
രാജ്യത്തെ പൗരന്മാർ തൊഴിലെടുക്കാൻ വിമൂഖത കാണിക്കുന്നതിനാൽ ഫിൻലാന്റിൽ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. നിലവിൽ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ തൊഴിലാളികളെ തേടുകയാണ് രാജ്യം. യൂറോപ്പിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്ന രാജ്യം കൂടിയാണ് ഫിൻലാന്റ്. ഇവിടെ ഒരു തൊഴിലാളിയുടെ അടിസ്ഥാന മാസശമ്പളം 1800 യൂറോയാണ്. അതായത് 1,61,890 രൂപ. ശരാശരി സാലറി 4250 യൂറോയും. 3,82,453 രൂപ
നിലവിൽ ആരോഗ്യം, ഭക്ഷണം, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, ഐടി തുടങ്ങി 30 ലേറെ മേഖലകളിലേക്കാണ് രാജ്യം ജോലിക്കാരെ തേടുന്നത്. ഇത് വലിയൊരു സാധ്യതയാണ് അന്താരാഷ്ട്ര തൊഴിലന്വേഷകർക്ക് മുന്നിൽ തുറന്നുവെക്കുന്നത്. മികച്ച സാലറി പാക്കേജിനൊപ്പം ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളികൾക്ക് രാഷ്ട്രം ഉറപ്പുനൽകുന്നുണ്ട്.
വരും കാലങ്ങളിൽ വിസ ഇളവ് പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ പറയുന്നു. നിലവിൽ മറ്റു രാജ്യങ്ങളിൽ വിസാ നിയന്ത്രണം ഏർപ്പെടുത്തുമ്പൊഴും ഫിൻലാൻഡിൽ വിസ ലഭിക്കാൻ എളുപ്പമാണ്. ഇവിടെ ഉപരിപഠനത്തിന് എത്തുന്നവർക്ക് ആഴ്ചയിൽ 30 മണിക്കൂർ വരെ ജോലി ചെയ്യുന്നത് അനുവദനീയമാണ്. ഒപ്പം ഉപരിപഠനം പൂർത്തിയായാൽ വിസ കാലാവധി രണ്ടു വർഷം വരെ നീട്ടുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."